വീണപൂവേ കുമാരനാശാന്റെ വീണപൂവേ (ജീവിക്കാന്‍ മറന്നു പോയ സ്ത്രീ )
This page was generated on April 28, 2024, 3:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയശ്രീ ,കെ പി എ സി ലളിത ,ഷീല ,മോഹന്‍ ശര്‍മ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:05.

വീണപൂവേ വീണപൂവേ
കുമാരനാശാന്റെ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ ഒരു ശുക്രനക്ഷത്രമല്ലേ നീ?

വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍ കവിഭാവനകള്‍
നിന്നെ കാമുകിമാരുടെ ചുണ്ടിലെ നിശീഥകുമുദമാക്കി- കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കി.മല്ലീശരമാക്കി
(വീണപൂവേ......)

വിഷാദവതി നീ കൊഴിഞ്ഞു വീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍ നിന്‍ വേദനകള്‍
വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു വസന്തതിലകമാക്കി- ആശാന്‍
വിണ്ണിലെ കൽ‌പ്പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ വാടാമലരാക്കീ
വീണപൂവേ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts