വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കൊച്ചിന് ഇബ്രാഹിം ,എൽ ആർ അഞ്ജലി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:49.
കല്പനാരാമത്തില്‍ കണിക്കൊന്ന പൂത്തപ്പോള്‍ സ്വപ്നമനോഹരി നീ വന്നു - എന്റെ സ്വപ്നമനോഹരി നീ വന്നൂ (കല്പനാരാമത്തില്‍) മാനത്തെ നന്ദനവനത്തില്‍ നിന്നോ മാനസയമുനാതീരത്തുനിന്നോ താരകയായ് - വനരാധികയായ് പ്രേമചാരുമരാളികയായ് നീ വന്നൂ താരകയായ് - വനരാധികയായ് പ്രേമചാരുമരാളികയായ് നീവന്നൂ (കല്പനാരാമത്തില്‍) മുല്ലപ്പൂവല്ലികള്‍ അലങ്കരിച്ച പല്ലക്കിലേറിവരും വസന്തം പോലെ ദേവതയായ് - മദാലസയായ് രാഗഭാവനാതരംഗമായി നീ വന്നൂ ദേവതയായ് - മദാലസയായ് രാഗഭാവനാതരംഗമായി നീവന്നൂ (കല്പനാരാമത്തില്‍) |