വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:36.
എന്തു വേണം എനിക്കെന്തു വേണം ഇന്ദുമുഖീ ഇനി എന്തു വേണം ചന്ദ്രകാന്ത കല്ത്തറയില് ചന്ദന മരത്തിന്റെ പൂന്തണലില് മുന്തിരിപ്പാത്രവും സുന്ദരി നീയും അന്തികത്തുണ്ടെങ്കിലെന്തു വേണം (എന്തു വേണം) എന്‍ മടിയില്‍ നീ തല ചായ്ക്കു ഇടയിടെ വീണ വായിക്കൂ അപ്സര ഗാനങ്ങളാലപിക്കൂ നിന്റെ അത്ഭുത നടന ചുവടു വെയ്ക്കൂ (എന്തു വേണം) മധുരാമൃതമൊരു കാവ്യവും മദിരാക്ഷീ നിന് ചുംബനവും മതിമതിയേതൊരു കാനനവും മനസ്സിലെനിക്കൊരു സ്വര്‍ഗ്ഗമാവും (എന്തു വേണം) |