വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ പി ഉമ്മർ ,കൊട്ടാരക്കര ,വിജയകുമാരി ,ഫിലോമിന ,അയ്യപ്പൻ പിള്ള ,ശ്രീമൂലനഗരം വിജയന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:26.
പൊന്നിന്റെ കൊലുസുമിട്ടു നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര് പോലെ പുതുമാരനു തേന്‍ കനിപോലെ നാണിച്ചുചുവക്കുന്ന പെണ്ണ് മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും മനസ്സിലു മിനുക്കുന്ന നിനവും ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും നാളെ നീ പൂശിക്കുമല്ലോ മാരനേ നാളെ നീ പൂശിക്കുമല്ലോ കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല് തോളിലിട്ടു കയ്യോടു കൈചേര്‍ത്തു നില്ക്കുമല്ലോ മെയ്യോടു മെയ് ചേര്‍ത്തു നില്ക്കുമല്ലോ പൊന്നിന്റെ......... മൂക്കിന്റെ താഴത്ത് കിലുങ്ങുന്ന മുത്തും മുളയിട്ട പുളകത്തിന്‍ മൊട്ടും ആ മൃദുരോമം നിറഞ്ഞൊരു വിരിമാറില്‍ ചാഞ്ഞുനീ മാരനെ ചൂടിക്കുമല്ലോ നാളെ നീ മാരനെ ചൂടിക്കുമല്ലോ അവന് കമ്പിളിമെതിയടി കാലില്‍ നിന്നൂരിവച്ചു കട്ടിലിലൊരുമിച്ചു കിടക്കുമല്ലൊ കാണാത്ത കലവറതുറക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ടു...... |