വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:07.
സുഖമെവിടെ ദുഃഖമെവിടെ സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ നിരാശയെവിടെ സുഖമെവിടെ ദുഃഖമെവിടെ പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും(പല) സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും മനസിനെപ്പോലും ചതിക്കാൻ പഠിക്കും വെളിച്ചമെവിടെ ഇരുളെവിടെ മൂടൽമഞ്ഞിൻ യവനിക വീണാൽ പ്രഭാതമെവിടെ പ്രകാശമെവിടെ (സുഖമെവിടെ ദുഃഖമെവിടെ) വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിക്കും തണലത്തു നിൽക്കുമ്പോൾ താനേ മറക്കും(വെയിലത്തു) നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും ആദിയിലേയ്ക്കു നീ അറിയാതൊഴുകും (സുഖമെവിടെ) |