തണ്ണീരിൽ വിരിയും (സിന്ദൂരച്ചെപ്പ് )
This page was generated on April 30, 2024, 11:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ജയഭാരതി ,ടി പി രാധാമണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:04.


തണ്ണീരില്‍ വിരിയും താമരപ്പൂ..
കണ്ണീരില്‍ വിരിയും പ്രേമപ്പൂ
കനിയായ് മാറും കാനനപ്പൂ
കാറ്റില്‍ കൊഴിയും പ്രേമപ്പൂ..
കണ്ണീരില്‍ വിരിയും പ്രേമപ്പൂ

മനംപോലെ മംഗല്യം കൊതിയ്ക്കുന്നു
മറ്റൊരു നാടകം നടക്കുന്നു..
വിളിച്ചാലും കേള്‍ക്കാതെ
തടുത്താലും നില്‍ക്കാതെ
വിധിയുടെ ചക്രങ്ങള്‍ തിരിയുന്നു..
തിരിയുന്നൂ..
(തണ്ണീരില്‍ വിരിയും)

കരളിന്റെ സ്ഥാനത്തു കല്ലായിരുന്നെങ്കില്‍
കരയാതിരിക്കുവാ‍ന്‍ കഴിഞ്ഞേനേ..
അറിയാതെ അടുക്കുന്നു
അറിഞ്ഞും കൊണ്ടകലുന്നു
അപരാധമറിയാത്ത ഹൃദയങ്ങള്‍..
ഹൃദയങ്ങള്‍... (തണ്ണീരില്‍ വിരിയും)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts