വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | വലചി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:52.
പ്രേമകൌമുദി മലര്‍മഴ ചൊരിഞ്ഞു ഭൂമിയും വാനവുമുണര്‍ന്നു അല്ലിയാമ്പലുകള്‍ ആയിരം സ്വപ്നങ്ങള്‍ മെല്ലെമനസ്സില്‍ വിരിഞ്ഞൂ അലിയാം നമുക്കലിയാം ഈ അനുരാഗസംഗീത വീചികളില്‍ പ്രേമകൌമുദി......... ഇന്നുരാവില്‍ ഈനിലാവില്‍ എന്റെ ഹൃദയദലങ്ങള്‍ തോറും കാമിനിനിന്‍ കടമിഴിമുനകള്‍ പ്രേമകവിതകള്‍ എഴുതിനിറച്ചൂ നിറയേ അതു നിറയേ ഈ നവരാഗ നാടക കഥ മാത്രം പ്രേമകൌമുദി......... ഇന്ദ്രജാലക്കാരന്‍ സ്നേഹം ഇന്നു കാട്ടും കരുമനയാലേ നമ്മളേതോ മാസ്മരനിദ്രയില്‍ നമ്മെത്തന്നെ മറന്നു നടപ്പൂ അലയാം നമുക്കലയാം ഈ അനുഭൂതിതന്‍ മൂകവിജനതയില്‍ പ്രേമകൌമുദി......... |