വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ബി വസന്ത ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:24.
ഒന്നാനാം കുളക്കടവിൽ ഒരായിരം കന്യമാര് ഒന്നാനാം കുളക്കടവിൽ ഒരായിരം കന്യമാര് ഒരായിരം കന്യമാർക്ക് ഒന്നല്ലോ കണ്ണനുണ്ണി...(2) നീരാടും കടവിൽ വന്നു നീലപ്പൂം കണ്ണെറിഞ്ഞു (2) കോലപ്പൂങ്കുഴലൂതും കൊടക്കാർ വർണ്ണനുണ്ണി കണ്ണന്റെ തിരുമുടിയിൽ ഒന്നല്ലോ പൂം പീലി ആ പീലി നുള്ളാൻ ആരാരോ വരുവതാരോ ഞാൻ പോരാം ഞാൻ പോരാം അംബാടി പൂങ്കുയിലേ (ഒന്നാനാം) പൂരാട പൂവിറുത്തു പുരികം കൊണ്ടു വിൽകുലച്ചു പൂരാട പൂവിറുത്തു പുരികം കൊണ്ടു വിൽകുലച്ചു ഒരായിരം അംബെയ്യും കയാംബൂ വർണ്ണനുണ്ണി കണ്ണന്റെ തിരുമാറിൽ ഒന്നല്ലോ പുളകമാല ആ മാല ചൂടാൻ ആരാരോ വരുവതാരോ ഞാൻ പോരാം ഞാൻ പോരാം അംബാടി പൂങ്കുയിലേ (ഒന്നാനാം) |