വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:07.
താലോലം കിളി പൂത്താലി തങ്കക്കുടത്തിനു പൊന്‍താലീ ആകാശത്തിലെയമ്പിളിപ്പൈതലി- ന്നായിരം കല്ലുള്ള മണിത്താലി (താലോലം) പെറ്റമ്മ തന്നുടെ കണ്ണീരില്‍ നിന്നും പൊട്ടിവിരിഞ്ഞൊരീ പൊന്‍താമര ഞങ്ങള്‍ക്കു കിട്ടിയ നിധിയല്ലോ മംഗല്യമണിദീപതിരിയല്ലോ - തിരിയല്ലോ (താലോലം) വിണ്ണിലെ കുഞ്ഞിനു പത്തുവെളുപ്പിനു ചന്ദനപാത്തിയില്‍ നീരാട്ട് നാളേ പുലരിയില്‍ അമ്മേടെ കുഞ്ഞിനു നാലും വെച്ചുള്ള ചോറൂണ് (താലോലം) ഊഞ്ഞാലാ പൊന്നൂഞ്ഞാലാ ഊണും കഴിഞ്ഞാടാനൂഞ്ഞാലാ പൊന്മുളംകാട്ടിലെയാറ്റയ്ക്കും പാറ്റയ്ക്കും മുന്തിരിവള്ളിയിലൂഞ്ഞാലാ.. ഊഞ്ഞാലാ.. ഊഞ്ഞാലാ.. ഊഞ്ഞാലാ.. പൊന്നൂഞ്ഞാലാ |