മഴവില്ലിൽ വിരിയുന്ന (മാധവീയം )
This page was generated on May 22, 2024, 2:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംസുധി
ഗാനരചനസുധി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 15:05:52.

മഴവില്ലിൽ വിരിയുന്ന നിറശോഭ പോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ
മഴയിൽ...മഴയിൽ കുളിരും പനിനീർ ദളം പോലെ നീ
അഴകേ അഴകിന്നേഴഴകേ
അഴകേ അഴകിന്നേഴഴകേ....
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ

പ്രണയാദ്രഗാനം പൂങ്കാറ്റു മൂളും
സായന്തനങ്ങൾ സിന്ദൂരം അണിയും
ചാരുമുഖീ നീ ചാരത്തണയുമ്പോൾ
യാമങ്ങൾ രാഗിലമാകും
ചാരുമുഖി നീ ചാരത്തണയുമ്പോൾ
യാമങ്ങൾ രാഗിലമാകും
ഞാനാ മധുസാഗരത്തിരയിലൊഴുകിയലിയും
പേരറിയാത്തൊരു വർഷാനുഭൂതിയിൽ കുളിരലയാകും
മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ

നീരജമലരുകൾ കൺചിമ്മിയുണരും
ഹംസങ്ങൾ ദൂതിനായ് മത്സരിച്ചണയും
നീരാഴിനീരും രോമാഞ്ചമണിയും
പൂവുടൽ പുണർന്നിടുമ്പോൾ
നീരാഴിനീരും രോമാഞ്ചമണിയും
പൂവുടൽ പുണർന്നിടുമ്പോൾ....
ഞാനാ സുരസാഗരത്തിരയിലൊഴുകി അലയും
നിനവറിയാത്തൊരു സ്വർഗ്ഗാനുഭൂതിയിൽ മധുകണമാകും

മഴവില്ലിൽ വിരിയുന്ന നിറശോഭപോലെ
പൂന്തിങ്കൾ മിഴിയും നിലാവൊളി പോലെ
മഴയിൽ...മഴയിൽ കുളിരും പനിനീർ ദളം പോലെ നീ
അഴകേ അഴകിന്നേഴഴകേ
അഴകേ അഴകിന്നേഴഴകേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts