ഏനൊരുവൻ (ഒടിയൻ )
This page was generated on May 20, 2024, 11:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍മോഹന്‍ ലാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 17:01:37.
ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ...

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പു കരിമ്പനയായ് ആടണ്
കാറ്റു കണക്കേനെ തൊട്ടു പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി

വിത്തു മുളയാത്ത നാട് നാടല്ല
ചൊട്ട വിടരാത്ത തെങ്ങു തെങ്ങല്ല
ചന്ദിരനില്ലാത്ത രാവ് രാവല്ല
വീട് വിട്ടു നാടും വിട്ടു പോരെടി
മാരണം ചെയ്തോരു ദൂരെ പായണ്
തോരണമിങ്ങാരുവന്ന് തൂക്കണ്
ജീരക ചെമ്പാവ് ഞാറ് നോക്കണ്
ചേലണിഞ്ഞു നീ പതിയെ പൂക്കണ്

പച്ചപൊടിയാത്ത മണ്ണു മണ്ണല്ല മണ്ണല്ല
കച്ചയുലയാത്ത പെണ്ണ് പെണ്ണല്ല ഓ ഓ
കുട്ടി കരയാത്ത വീട് വീടല്ല വീടല്ല
കൂടു വിട്ടു കൂട്ടം വിട്ടു പോരെടി പോരെടി
പാട്ടിലേത് മറനീരിൻ ചുഴലിയോ ചുഴലിയോ
നീട്ടിയത് പനനൊങ്കിൻ ലഹരിയോ ലഹരിയോ
തെന്മലയും വനമലയും ചോക്കണ്
ചോലമരമായും നീയും കായ്ക്കണ്

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പു കരിമ്പനയായ് ആടണ്
കാറ്റു കണക്കേനെ തൊട്ടു പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി...
നീറ്റു കരിമേഘ പെണ്ണായ് ആടടി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts