പൂ പൂത്തുവോ (കളി )
This page was generated on May 4, 2024, 2:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനപി എസ് റഫീക്
ഗായകര്‍കെ എസ് ഹരിശങ്കർ ,രാധിക നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2018 09:05:25.

പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു....
പൂവണ്ടു മൂളുന്ന നെഞ്ചിന്റെയുള്ളിൽ
നീ മാത്രമാണെന്നു മൗനം പറഞ്ഞു....
കാറ്റോർമ്മയിൽ...മന്ദാരമായി നീ
പാട്ടോർമ്മയിൽ...മൂവന്തിയായ്....
പാലമ്പിളി...തനിച്ചു നീന്തും ഈ
തടാകം...നിൻ ദേഹം...ഈ രാഗം തരൂ തരൂ നീ...
പൂ പൂത്തുവോ എന്നു ചോദിച്ചുനിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു...
പൂവണ്ടുമൂളുന്ന നെഞ്ചിന്റെയുള്ളിൽ
നീ മാത്രമാണെന്നു മൗനം പറഞ്ഞു.....

നാം നനയുമീ തൂമഞ്ഞിലെ മധുരം തോരാതെ നിൽക്കുമോ...
പൂക്കാലവും രാത്തിങ്കളും മെയ്യോടു മെയ്യിലാളുമോ...
ചുണ്ടിൻ മൗനം ചുണ്ടോടുചേരാൻ ഇന്നാണിന്നാണെന്റെ നേരം
മഞ്ഞിന്നുള്ളിന്നുള്ളിൽ നീ നിന്നും
ചില്ലോലം നിൻ വാതിൽ തുറന്നു വന്നു ചാരെ നിൽക്കും.....

പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു....

കൺപീലിയിൽ നീർത്തുള്ളിയായ് നിന്നോടുചേർന്നു നില്പൂ ഞാൻ...
വീണുടയുവാൻ വെമ്പുന്നൊരീ കണ്ണാടിയായി മാറി ഞാൻ
പണ്ടേ നെഞ്ചിൻ തൂവാല തുന്നി എന്റേതാണീ വർണ്ണലോകം
പൂവിൻ ശ്വാസം കൊണ്ടെന്റെ നെഞ്ചിൻ
ഗിറ്റാറിൻ പൊൻകമ്പി തനിച്ചു വന്നു മീട്ടി നിൽക്കും

പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു....
കാറ്റോർമ്മയിൽ...മന്ദാരമായി നീ
പാട്ടോർമ്മയിൽ...മൂവന്തിയായ്
പാലമ്പിളി...തനിച്ചു നീന്തും ഈ
തടാകം...നിൻ ദേഹം...ഈ രാഗം തരൂ തരൂ നീ...
പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു...
പൂവണ്ടുമൂളുന്ന നെഞ്ചിന്റെയുള്ളിൽ
നീ മാത്രമാണെന്നു മൗനം പറഞ്ഞു.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts