കാറ്റേ കാറ്റേ (സുഖമാണോ ദാവീദേ )
This page was generated on April 27, 2024, 6:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍നജീം അര്‍ഷാദ് ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2018 13:17:02.

കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ
ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ....
കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ
ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ....
ഒന്നവനെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ
ഒന്നവളെ കാണുമ്പോൾ എൻ കഥകൾ ചൊല്ലാമോ
ഒന്നെന്റെ വിരഹങ്ങൾ ചിന്നും നോവൊന്നു ചൊല്ലൂ...
കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ
ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ....
കാത്തു് കാത്തു് കാത്തു്...കണ്ണുംനട്ടു് കാത്തു്
നിൽക്കുമെന്റെ മോഹം ചൊല്ലുമോ....

ഒന്നു കാണാനും ചേരാനുമായ് മനസ്സിൽ...നിറയും മധുരങ്ങളേ
ഒന്നു കാണാനും
ഒന്നു കാണാനും കേൾക്കാനുമായ് മനസ്സിൽ നുരയും ലഹരികളേ
കണ്ടാലും കണ്ടാലും തീരാത്ത മോഹങ്ങളേ...
ഓ...കേട്ടാലും കേട്ടാലും തീരാത്ത രാഗങ്ങളേ....
എന്നിനി കാണാനാകും തമ്മിൽ...
എന്നിനി നാമലിയും എൻ പ്രിയനേ...ആ ഹ ഹാ....

ഗമപമപാ...മനിപഗാ ഗാ..
ഗമപമപാ...മനിപഗാ ഗാ...
ഗരിഗ സരിനിസ പമഗമപാനീ
ഗരിഗ സരിനിസ പമഗമഗാരീ.....
ഗമപ സാധനിപ ഗരിനിനിസ...
സരിഗ സരിനിസ..സരിഗ സരിനിസ..
സരിഗ സരിനിസ..സരിഗ സരിനിസ....

വെണ്ണിലാവിനു് കുളിരില്ലല്ലോ...വിരഹം പകരും കനവുകളേ
മഞ്ഞു പൂക്കൾക്കു്...
മഞ്ഞു പൂക്കൾക്കു മണമില്ലല്ലോ...മിഴിനീർ ചൊരിയും പുലരികളേ
ആരോരുമാരോരും അറിയാത്ത രാവുകളേ
ഹാ....തോരാതെ തോരാതെ പെയ്യുന്ന മേഘങ്ങളേ
എന്നിനി കാണാനാകും തമ്മിൽ...
എന്നിനി ചേർന്നലിയും എൻ തോഴീ...ഹോ...ഓ ഓ...

കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ
ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ....
ഒന്നവനെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ
ഒന്നവളെ കാണുമ്പോൾ എൻ കഥകൾ ചൊല്ലാമോ
ഒന്നെന്റെ വിരഹങ്ങൾ ചിന്നും നോവൊന്നു ചൊല്ലൂ...
കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ
ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ....
കാത്തു് കാത്തു് കാത്തു്...കണ്ണുംനട്ടു് കാത്തു്
നിൽക്കുമെന്റെ മോഹം ചൊല്ലുമോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts