തേടും തിരയുടെ കൂടെ (മൂന്നാം നിയമം )
This page was generated on May 4, 2024, 5:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഷിബു ജോസഫ്‌
ഗാനരചനസന്തോഷ് കോടനാട്
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2017 08:22:12.
തേടും തിരയുടെ കൂടെ കൂട്ടു പോവാം
വെള്ളിപ്പറവകളായി വെണ്ണേ നിൽക്കാം
കളിയായ് നാം കണ്ടതെല്ലാം ഒരു വർണ്ണത്തേരിലേറ്റാം
അകതാരിൻ മോഹമെല്ലാം വിടരുന്നു താരകങ്ങൾ
കനവോ വരമോ സുഖമോ കുളിരോ….
തേടും തിരയുടെ കൂടെ കൂട്ടു പോവാം
വെള്ളിപ്പറവകളായി വെണ്ണേ നിൽക്കാം
കളിയായ് നാം കണ്ടതെല്ലാം ഒരു വർണ്ണത്തേരിലേറ്റാം
അകതാരിൻ മോഹമെല്ലാം വിടരുന്നു താരകങ്ങൾ
കനവോ വരമോ സുഖമോ കുളിരോ
എല്ലാമേ പൊല്ലാപ്പായ് കുന്നോളം കൂടുമ്പോൾ
ചുമ്മാതെ നീന്തീടാം മുകിലോരം
കണ്ണഞ്ചും ദീപങ്ങൾ വിണ്ണോരം ചായുമ്പോൾ
വെണ്ണക്കൽക്കൊട്ടാരം പണിയും നാം

തേടി വന്നുവരികിൽ ഒരു മോഹക്കാലമായ്
കൂടുകെട്ടി മെനയാം ഇനി സ്വപ്നക്കണ്ണിലും
തേടി വന്നുവരികിൽ ഒരു മോഹക്കാലമായ്
കൂടുകെട്ടി മെനയാം ഇനി സ്വപ്നക്കണ്ണിലും
ചെറുമിന്നാമിന്നികൾ പോലെല്ലാം വഴി തേടും ദൂരമിതെങ്ങാണോ
നീളും രാവിൻ മേലാപ്പേറി പോകാം മായാജാലം പോലെ
എല്ലാമേ പൊല്ലാപ്പായ് കുന്നോളം കൂടുമ്പോൾ
ചുമ്മാതെ നീന്തീടാം മുകിലോരം
കണ്ണഞ്ചും ദീപങ്ങൾ വിണ്ണോരം ചായുമ്പോൾ
വെണ്ണക്കൽക്കൊട്ടാരം പണിയും നാം

കാത്തിരുന്ന നിമിഷം കുതി കൊള്ളും വേഗമായ്
കാറ്റിലാടി മറയും ശരവേഗപ്പക്ഷികൾ
കാത്തിരുന്ന നിമിഷം കുതി കൊള്ളും വേഗമായ്
കാറ്റിലാടി മറയും ശരവേഗപ്പക്ഷികൾ
തിരമാലകളേറിപ്പോകുമ്പോൾ
അലയാഴികൾ നീന്തിക്കേറുമ്പോൾ
കണ്ണിൽ കണ്ണായ് നോക്കും നമ്മെ
താരാകാശം പൂക്കും വാനം
എല്ലാമേ പൊല്ലാപ്പായ് കുന്നോളം കൂടുമ്പോൾ
ചുമ്മാതെ നീന്തീടാം മുകിലോരം
കണ്ണഞ്ചും ദീപങ്ങൾ വിണ്ണോരം ചായുമ്പോൾ
വെണ്ണക്കൽക്കൊട്ടാരം പണിയും നാം

തേടും തിരയുടെ കൂടെ കൂട്ടു പോവാം
വെള്ളിപ്പറവകളായി വെണ്ണേ നിൽക്കാം
കളിയായ് നാം കണ്ടതെല്ലാം ഒരു വർണ്ണത്തേരിലേറ്റാം
അകതാരിൻ മോഹമെല്ലാം വിടരുന്നു താരകങ്ങൾ
കനവോ വരമോ സുഖമോ കുളിരോ….
എല്ലാമേ പൊല്ലാപ്പായ് കുന്നോളം കൂടുമ്പോൾ
ചുമ്മാതെ നീന്തീടാം മുകിലോരം
കണ്ണഞ്ചും ദീപങ്ങൾ വിണ്ണോരം ചായുമ്പോൾ
വെണ്ണക്കൽക്കൊട്ടാരം പണിയും നാം









malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts