ഏതു മഴയിലും (ഉദാഹരണം സുജാത )
This page was generated on April 30, 2024, 10:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2017 13:34:07.
ഏതു മഴയിലുമാളുമൊരു തിരിനാളം
രാവു പകലൊരു പോലെ വിരിയണ താരം
നോവു കരിപുകയൂതി എരിവിറകായി
മീനവെയിലൊടു കൂടെ വഴി പലതേറി
പാഠമെഴുതിയ ജീവകഥയുടെ ഏടിലൊരു ലിപിയായി
ഏറേ വിജനത ചൂഴും ഇരുളിലും
ആശയതു കളയാതെ ചിരി തൂകി
മുകിലായ് നീ നിറവാലിൻ കര തേടി
ഏതു മഴയിലുമാളുമൊരു തിരിനാളം
രാവു പകലൊരു പോലെ വിരിയണ താരം

ഹൃദയമുലയും മുറിവു മൊഴിയാൽ മൂടി
സമയമണി പോൽ ഇടയിൽ നിൽക്കാകെ
നൂറു കടമകളേറും ചുമടുകളായി
നീലമിഴികളിൽ മോഹമഷിയണിയാതെ
ഉയിരേ നീ വളരാനായ് കനവോളം ഉയരാനായ്
ഏതു മഴയിലുമാളുമൊരു തിരിനാളം
രാവു പകലൊരു പോലെ വിരിയണ താരം
പാഠമെഴുതിയ ജീവകഥയുടെ ഏടിലൊരു ലിപിയായി
ഏറേ വിജനത ചൂഴും ഇരുളിലും ആശയതു കളയാതെ ചിരി തൂകി
മുകിലായ് നീ നിറവാലിൻ കര തേടി
ഉം..ഉം..ഉം…ഉം..ഉം..ഉം…




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts