മാമ്പഴക്കാലം വന്നേ (പോക്കിരി സൈമൺ ഒരു കടുത്ത ആരാധകൻ )
This page was generated on April 28, 2024, 6:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍റംസി അഹമ്മദ്‌ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:44:29.

മാമ്പഴക്കാലം വന്നേ പൂങ്കുയിൽ പാട്ടുണർന്നേ
മാനസം പൂത്തുലഞ്ഞേ കണ്ണമ്മാ
കൂട്ടിനായ് നീ വരില്ലേ രാക്കിനാചില്ലയിലെ
മാമ്പഴം നീ തരില്ലേ കണ്ണമ്മാ
ആശപ്പെട്ടു നീ വരല്ലേ ഇല്ലാ മാമ്പഴമില്ലാ
അഞ്ചിക്കൊഞ്ചി നീ വരല്ലേ കിന്നാരത്തിനുമില്ലാ
എന്റെ പെണ്ണേ എന്റെ പെണ്ണേ ഒന്നു വന്നേ ഒന്നു നിന്നേ
എന്റെ ചങ്കു പിടയ്ക്കണു കണ്ണു തുടിക്കണു ചുന്ദരിപ്പെണ്ണിനെ കണ്ടു കൊതിക്കണ്
മാമ്പഴക്കാലം വന്നേ പൂങ്കുയിൽ പാട്ടുണർന്നേ
മാനസം പൂത്തുലഞ്ഞേ കണ്ണമ്മാ

കരിമഷി കസവിടും മിഴിയൊളിക്കണതെന്തേ
അനുദിനം അവനിലീ കുറുമ്പെടുക്കണതെന്തേ
നിഴലു പോൽ വഴികളിൽ പിറകെയെത്തണതല്ലേ
ഒരു കുറി ഒരു കുറി തിരിഞ്ഞു നോക്കിടുകില്ലേ
ഇനി തുള്ളിത്തുള്ളി തെന്നൽ പോലെ പിറകെയോടി വരല്ലേ
മഴവെള്ളം പോലെ കാതിൽ വന്നേ ചിലചിലമ്പണതെന്തേ
അടി പെണ്ണേ ഇനി നീയെൻ കണ്ണേ
തുണയാകാനില്ലേ പറയാമോ പൊന്നേ

കടലു പോൽ കരളിലെ തിരയടിക്കണതെന്തേ
പറയുവാൻ ഒരു മൊഴി തിരഞ്ഞു നിക്കണതെന്തേ
കവിളുകൾ കദളി പോൽ തുടുതുടുക്കണതെന്തേ
കനവുകൾ തെരുതെരെ പറന്നു മുത്തണതെന്തേ
മണിമേഘം പോലെ ഉള്ളിനുള്ളിൽ നിനവു മിന്നണതില്ലേ
അനുരാഗം മെല്ലെ മെല്ലെ മെല്ലെ കരളിലെത്തണതില്ലേ
അരിമുല്ലേ മഴവില്ലിൻ തെല്ലേ ഇവനൊപ്പം ഇല്ലേ ഇനിയെന്നും പെണ്ണേ

മാമ്പഴക്കാലം വന്നേ പൂങ്കുയിൽ പാട്ടുണർന്നേ
മാനസം പൂത്തുലഞ്ഞേ ചെല്ലയ്യാ
കൂട്ടിനായ് നീ വരില്ലേ രാക്കിനാചില്ലയിലെ
മാമ്പഴം നീ തരില്ലേ കണ്ണമ്മാ
ആശപ്പെട്ടു നീ വരല്ലേ ഇല്ലാ മാമ്പഴമില്ലാ
അഞ്ചിക്കൊഞ്ചി നീ വരല്ലേ കിന്നാരത്തിനുമില്ലാ
എന്റെ പെണ്ണേ എന്റെ പെണ്ണേ ഒന്നു വന്നേ ഒന്നു നിന്നേ
എന്റെ ചങ്കു പിടയ്ക്കണു കണ്ണു തുടിക്കണു ചുന്ദരിപ്പെണ്ണിനെ കണ്ടു കൊതിക്കണ്

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts