മിന്നാമിന്നിക്കൂടായ് (ചിക്കൻ കോക്കാച്ചി )
This page was generated on April 27, 2024, 3:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനബി കെ ഹരിനാരായണന്‍ ,മനു മഞ്ജിത്ത്
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,രമേഷ് ബാബു ,പുഷ്പവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2017 07:16:41.

മിന്നാമിന്നിക്കൂടായ് മിന്നും നാടാണു്
ചൂളം മൂളി പോരുന്നു കാറ്റു്....
മിന്നാമിന്നിക്കൂടായ് മിന്നും നാടാണു്
ചൂളം മൂളി പോരുന്നു കാറ്റു്....
മൂവന്തിക്കാ മാനം ചിന്തും ചിന്ദൂരം
നെറ്റിപ്പൊട്ടായ് ചാർത്തീടും പെണ്ണ്....

കുട ചൂടുന്നീ പേരാൽക്കൊമ്പിൽ
മണി മൈനയ്ക്കോ കല്ല്യാണമായ്....
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ...
മിന്നാമിന്നിക്കൂടായ് മിന്നും നാടാണു്
ചൂളം മൂളി പോരുന്നു കാറ്റു്....
മൂവന്തിക്കാ മാനം ചിന്തും ചിന്ദൂരം
നെറ്റിപ്പൊട്ടായ് ചാർത്തീടും പെണ്ണ്....

കണ്ണാടിയാം കുഞ്ഞോളത്തിൽ
അലിയുവാൻ...ഒഴുകുവാൻ...
വന്നില്ലേ വെയിലിതിലൂടെ
മീനച്ചൂടിൽ കൊടിയേറുന്നേ പൂരങ്ങൾ
മാരിക്കോളിൻ തുടി കൊട്ടുന്നേ മേഘങ്ങൾ
പീലിത്തെന്നൽ ഇളം മെയ്യിൽ മുത്തുമ്പോൾ
നാണിക്കുന്നോ ഒരു കൈതപ്പൂവിങ്ങു്....

മിന്നാമിന്നിക്കൂടായ് മിന്നും നാടാണു്
ചൂളം മൂളി പോരുന്നു കാറ്റു്....
കുട ചൂടുന്നീ പേരാൽക്കൊമ്പിൽ
മണിമൈനയ്ക്കോ കല്ല്യാണമായ്...
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ...

ചാഞ്ചാടുന്നോ നെല്പാടങ്ങൾ
കൊയ്തിടാൻ...അരികിലായ്
ഓമൽകുരുവികളെത്തി....
അന്തിക്കള്ളിൻ നുര ചിന്തീടും നേരത്തോ...
നാടൻചിന്തിൻ ചെറുചെപ്പെല്ലാം തപ്പണ്ടേ...
സ്നേഹം വാഴും ഈ തൂവൽതീരത്തു്
വെള്ളിത്തിങ്കൾ തിരിനാളം നീട്ടുന്നു....

മിന്നാമിന്നിക്കൂടായ് മിന്നും നാടാണു്
ചൂളം മൂളി പോരുന്നു കാറ്റു്....
കുട ചൂടുന്നീ പേരാൽക്കൊമ്പിൽ
മണി മൈനയ്ക്കോ കല്ല്യാണമായ്...
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts