ഇളവെയിലെ ഇളവെയിലെ (ലോലൻസ് )
This page was generated on April 27, 2024, 11:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅൻ‌വർ അമൻ
ഗാനരചനസന്തോഷ് കോടനാട്
ഗായകര്‍നജീം അര്‍ഷാദ് ,ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിഷാൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 26 2018 10:19:59.

ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ
കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ...
മധുരചിത്രങ്ങൾ പോലെ മറയുന്നു വർണ്ണങ്ങൾ വാനിൽ
അഴകേ...ഉയിരേ...ഉയിരേ....
ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ
കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ...
ആ....ആ....ആ.....

മഞ്ഞുതുള്ളിപോൽ നീറിടുന്നു ഞാൻ നിന്റെ ഓർമ്മകൾ വേനലായ്
സ്നേഹമെന്നിലെ പക്ഷി പാടിയ മോഹരാഗങ്ങൾ മൂകമായ്
ഞാൻ നിൻ കാലൊച്ചയോർത്തിരുന്നു...നോവിൻ മിഴിനീരുമായി നിന്നു
അരികേ...അണയും...നിമിഷം...
ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ
കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ...
ആ....ആ....ആ.....

മൗനതാരകേ നീ ഉദിക്കാത്ത രാവുകൾ ശൂന്യവീഥിയായ്
ജാലകക്കിളി പാറിവന്നൊരാ വെൺപ്രഭാതങ്ങളോർമ്മയായ്
നീ എൻ പ്രാണനായിരുന്നു...കൂടോ കിളിക്കൊഞ്ചലായിരുന്നു
തനിയേ...പുകയൂ...മനസ്സേ....
ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ
കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ...
മധുരചിത്രങ്ങൾ പോലെ മറയുന്നു വർണ്ണങ്ങൾ വാനിൽ
അഴകേ...ഉയിരേ...ഉയിരേ....
ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ
കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts