കാറ്റേ കാറ്റേ (ആകാശത്തിനും ഭൂമിക്കുമിടയിൽ )
This page was generated on April 28, 2024, 7:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗഫൂർ എം ഖയാം
ഗാനരചനജനാർദ്ദനൻ ചീക്കിലോടു്
ഗായകര്‍കെകെ നിഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2017 09:40:13.

കാറ്റേ കാറ്റേ...വീശും പൂങ്കാറ്റേ...
ഇതിലെ വന്നാട്ടെ....
കാറ്റേ കാറ്റേ നീ വസന്തം തേടി വന്നാട്ടെ...
നിൻ ലയവും തന്നാട്ടെ....
കരളിൽ ഒരു കുളിരായ് വരണം..ഒരു കാണാ കനവാകേണം
കളിയാടാൻ ചിരി തൂകാൻ എന്നരികിൽ വരണം
എന്നരികിൽ വരണം....
കാറ്റേ കാറ്റേ...വീശും പൂങ്കാറ്റേ...
ഇതിലെ വന്നാട്ടെ....

കടലലയിൽ മുങ്ങിടണം തളിരിലയിൽ തഴുകേണം
ഒരു സ്നേഹത്തിൻ പാട്ടായി നിറഞ്ഞു പാടേണം...
കടലലയിൽ മുങ്ങിടണം തളിരിലയിൽ തഴുകേണം
ഒരു സ്നേഹത്തിൻ പാട്ടായി നിറഞ്ഞു പാടേണം...
ആകാശത്തോളം മനസ്സെന്നും ഉയരേണം
ഇരുളുന്നോരോരത്തിൽ തിരിയായ് തെളിയേണം
തിരിയായ് തെളിയേണം....
കാറ്റേ കാറ്റേ...വീശും പൂങ്കാറ്റേ...
ഇതിലെ വന്നാട്ടെ....

മലരിതളായ് തേടിടണം മധു നുകരാൻ വന്നിടണം
ഒരു സ്വപ്നത്തിൻ കൂടായ്‌ മനസ്സു മാറേണം...
മലരിതളായ് തേടിടണം മധു നുകരാൻ വന്നിടണം
ഒരു സ്വപ്നത്തിൻ കൂടായ്‌ മനസ്സു മാറേണം...
ആനന്ദ തേരിൽ ഇനി എന്നും പോകേണം...
പാടാത്ത പാട്ടിന്റെ ഈണം തേടേണം
ഈണം തേടേണം....

കാറ്റേ കാറ്റേ...വീശും പൂങ്കാറ്റേ...
ഇതിലെ വന്നാട്ടെ....
കാറ്റേ കാറ്റേ നീ വസന്തം തേടി വന്നാട്ടെ...
നിൻ ലയവും തന്നാട്ടെ....
കരളിൽ ഒരു കുളിരായ് വരണം..ഒരു കാണാ കനവാകേണം
കളിയാടാൻ ചിരിതൂകാൻ എന്നരികിൽ വരണം
എന്നരികിൽ വരണം....
കാറ്റേ കാറ്റേ...വീശും പൂങ്കാറ്റേ...
ഇതിലെ വന്നാട്ടെ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts