വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | അരുണ്‍ മുരളീധരൻ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | ശക്തിശ്രീ ഗോപാലൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 28 2017 12:35:45.
ഇളമെയ് തളിരായ് പുതുവെൺ ചിരിയായിതാ... ഇനിയീ ചിറകിൽ അലയാം ഞാനോ നിൻ തൂവലായ്... ഇറുകെ പുണരും കനിവിൻ കുളിരായ് സ്വയം.... ഇനി നിൻ തണലിൽ അണയാം കുഞ്ഞോമൽ പ്രാവായ് ഞാൻ.... വെണ്ണീർ മൂടുമെൻ കനലാം ഓർമ്മയിൽ തിരയുന്നെന്നെ നിന്നിൽ ഞാൻ.... വെണ്ണീർ മൂടുമെൻ കനലാം ഓർമ്മയിൽ തിരയുന്നെന്നെ നിന്നിൽ ഞാൻ...ഓ...ഓ...ഓ... അറിയുന്നു ഞാൻ ഈ വെയിലും നിലാവും അരികേ....നിൻ മിഴിയെ സഖീ... പകലോ...ഇരവാകവേ മണ്ണിൽ പൊരുളിൻ വഴി തേടി ഞാൻ...കനവിൻ തിരി തേടി ഞാൻ പുതു വെൺ മണലായ് പുതുതാം മയി ഇനി ഞാൻ... പിരിയാനിഴലായ് പിറകേ....ഒഴുകാം..... പുതിയൊരു വാനം മേലേ വന്നുവോ... പുതിയൊരു സൂര്യൻ ഉണർന്നിന്നിതാ..... പുതുവഴി തേടി ഓരോ രൂപമായ് ഓരോ കോണിൽ അണഞ്ഞു ഇതാ.... ഇനി ഇവിടെ തുടങ്ങാം യാത്ര ഞാൻ.... ഏകമായ്...കൂടും വേഗമായ്.... |