മേലെ മാണിക്യ (വീരം )
This page was generated on April 30, 2024, 10:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍വിദ്യാധരൻ ,വൈക്കം വിജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2017 06:47:43.

മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ...
മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ....
കുളിരല ഇളകി...ഒഴുകിവരികയോ..
കുളിരല ഇളകി...ഒഴുകിവരികയോ....
കളമാടി നിറവായി നിറമഞ്ചായി
കളമാടി നിറവായി നിറമഞ്ചായി...
മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ....

ചേലുള്ള ചേകവർ അങ്കത്തിൽ ചിങ്കങ്ങൾ
നാടിനായ് നേടീല്ലേ കോടി വീര്യം..
ചേലുള്ള ചേകവർ അങ്കത്തിൽ ചിങ്കങ്ങൾ
നാടിനായ് നേടീല്ലേ കോടി വീര്യം..
ചോടു പിണങ്ങാതെ സന്തതിസൗഭാഗ്യം
വീണയിൽ വാർന്നതു ജീവമന്ത്രം
തായാട്ടുകുട്ടനെ താരാട്ടണ്ടേ....
മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ....

അങ്കം പിടിച്ചാലേ ചേകവനാവുള്ളൂ
പത്തി വിടർത്താലേ സർപ്പമാവൂ..
അങ്കം പിടിച്ചാലേ ചേകവനാവുള്ളൂ
പത്തി വിടർത്താലേ സർപ്പമാവൂ....
അങ്കത്തട്ടേറേണ്ടതന്യനു വേണ്ടി
താനാദ്യമായ് കൈവന്ന ഭാഗ്യമല്ലേ..
ചേകോനു വാളിൻ മേൽ ചോറും കൂറും...

മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ...
കുളിരല ഇളകി...ഒഴുകിവരികയോ..
കളമാടി നിറവായി നിറമഞ്ചായി..
കളമാടി നിറവായി നിറമഞ്ചായി....
മേലേ മാണിക്യക്കല്ലൊളി ചാർത്തും
ആയില്യപ്പൊന്മണി വീണക്കുഞ്ഞോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts