താരാട്ടാൻ എന്തേ (ജെമിനി)
This page was generated on April 27, 2024, 10:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനപി കെ ബാബുരാജ്
ഗായകര്‍അനഘ സദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 21 2017 11:17:19.

ആ....ആ....ആ....ആ....
താരീരോ താരീരാരിരോ
താരീരോ താരീരാരിരോ....

താരാട്ടാനെന്തേ വന്നില്ലാ...
പാലൂട്ടാനെന്തേ തോന്നീലാ...
ഒരു കനവായ് വന്നണയുന്നൊരതിശയമായി ഞാൻ
ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ്...
മൂളുന്നൂ മൗനവും...വിങ്ങുന്നൂ മാനസം
എല്ലാമെൻ തോന്നലോ....
ഈ ജന്മം...വെറുതെയോ....

പൊൻവെയിൽ കൊള്ളും മേനിയിൽ
ഒരു തണലാവുമോ അമ്മയായ്...
കണ്ണിലെ കാണാക്കാഴ്ചയിൽ..
കരുതിയതാരെ ഞാൻ അമ്മയായ്...
നിറമിഴികൾ വിരലാൽ തഴുകി
പുതു കനവിൻ തേരിലേറി
ചിരി തൂകും തേൻ നിലാവായ് നീ വരുമോ...
മഴ മൂടിയ ശലഭം പോലെ...
ചെറുനോവുകളായെൻ മുന്നിൽ...
നനവേറും വിങ്ങലുകൾ വിടതരുമോ....

ഓരിളം കുഞ്ഞിക്കൈകളാൽ
ഒരു തിരി നീട്ടിടാം...കനവുകളും...
എന്നുമെൻ സ്നേഹദീപമായ്....
കാക്കാം നെഞ്ചിലായ് അണയാതേ...
ഗുരു സാഗരമായെന്നുള്ളിൽ
നിറയും നിധിയായെന്നെന്നും
മധുമലരായ് വാനിൽ വിതറും മുകിലുകളായ്
നിൻ നുരകൾ മിന്നും മടിയിൽ
പൊൻ കിരണം ചാർത്തും പോലെ
ഉയിരായെന്നിൽ കലരാൻ നീ വരുമോ....

താരീരോ താരീരാരിരോ
താരീരോ താരീരാരിരോ....
താരാട്ടാനെന്തേ വന്നില്ലാ...
പാലൂട്ടാനെന്തേ തോന്നീലാ...
ഒരു കനവായ് വന്നണയുന്നൊരതിശയമായി ഞാൻ
ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ്...
മൂളുന്നൂ മൗനവും...വിങ്ങുന്നൂ മാനസം
എല്ലാമെൻ തോന്നലോ....
ഈ ജന്മം...വെറുതെയോ....
ആ....ആ....ആ....ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts