ചുരം ഇറങ്ങണ (ശിഖാമണി )
This page was generated on May 16, 2024, 12:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസുധീപ് പാലനാട്
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍സുധീപ് പാലനാട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 01 2016 02:15:49.

ചുരമിറങ്ങണ...കൊടുമഞ്ഞിൻ പുക
വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ...
കൊഴിഞ്ഞ പൂവെല്ലാം അടിച്ചു മാറ്റിയെൻ
വഴി തെളിക്കെടീ പുലരിപ്പൂങ്കൊടീ....

ചുവന്ന പൂക്കളും തുടുത്ത കുങ്കുമോം
എടുത്തണിഞ്ഞു വാ പുലരൊളിപ്പെണ്ണേ....
കതിരരിഞ്ഞരിഞ്ഞരിവാളിൻ തല
തിളങ്ങണുണ്ടെടീ എരിവേനൽ തീയിൽ...

ഓ...ഹോ ഹോ...ഹോ...ഹോ...ഹോ...
ഓ രാര രാ രാ...രാര രാ....
ചുരമിറങ്ങണ...കൊടുമഞ്ഞിൻ പുക
വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts