വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാംബോജി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 16 2016 14:45:45.
ശ്രുതി ചേരുമോ... ശ്രുതി ചേരുമോ... എന്റെ ഇടയ്ക്കതൻ നാദത്തിൽ തരളതംബുരു ശ്രുതി ചേരുമോ നിന്റെ തംബുരു ശ്രുതിചേരുമോ (ശ്രുതി ചേരുമോ...) ശ്രുതി ചേരുമോ... പരസ്പരലയമല്ലേ ജീവിതം തംബുരുവും ഇടയ്ക്കയും തമ്മിലൊരു മധുരലയം പൂവും ശലഭവുംപോലെ കന്നിരാവും രാകേന്ദുവും പോലെ രാവും രാകേന്ദുവും പോലെ... ശ്രുതി ചേരുമോ...ശ്രുതി ചേരുമോ... മാരനും മാമ്പൂവും പോലെ ജീവിതം ശിശിരവും മലരുപോൽ അതുപെയ്യും കുളിരും പോലെ കാടും ഇലത്താളം കൊട്ടീ കാറ്റിൽ പാടും കാംബോജിയും പോലെ പാടും കാംബോജിയും പോലെ ശ്രുതി ചേരുമോ... ശ്രുതി ചേരുമോ... എന്റെ ഇടയ്ക്കതൻ നാദത്തിൽ തരളതംബുരു ശ്രുതി ചേരുമോ നിന്റെ തംബുരു ശ്രുതിചേരുമോ ശ്രുതി ചേരുമോ... ശ്രുതി ചേരുമോ.... |