ചിത്തിരത്തിര (ചാർലി )
This page was generated on May 1, 2024, 4:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2015 05:58:12.

ചിത്തിരത്തിര എത്തി രാത്തിര...ചിത്തറിയുന്ന തിര....
ഇത്തിരി തിര ഒത്തിരി തിര...മുത്തെറിയുന്ന തിര.....
ഏഴാഴി കണ്ട തിര...ഈയൂഴി കണ്ട തിര
എന്നുള്ളിലുണ്ടു തിര...നിന്നുള്ളിലുണ്ടു തിര..
ചാഞ്ചാടിയാടു്...നീയെന്റെ ചാരേ...ഓ ഓ...
നിൻ കൈകളാലേ...നെഞ്ചം തലോടു്....
ചിത്തിരത്തിര എത്തി രാത്തിര...ചിത്തറിയുന്ന തിര....
ഇത്തിരി തിര ഒത്തിരി തിര...മുത്തെറിയുന്ന തിര.....

ആഴി നടുവിൽ നിന്നുമെറിയും...പായ നിവരും ചേലിലിതിലേ..
വന്നണയുമൊരുതിര ഇരുതിര തെരുതെരെ നറുതിരകൾ....(2)
രാവുകളിലാകാശം ഈ കടലിലൊന്നാകെ
താരമണി നാളങ്ങൾ മിന്നുമൊളി പാകുന്നു
ഉയിരുകൾ ഇരുളിൽ ഉഴലുകിൽ അഴകിൽ
എരിയുമാ തിരികൾ അരുളി തിരികെയൊളി-
യേകാൻ വന്ന തിര....ചിരിയേകാൻ വന്ന തിര....
ഇടനെഞ്ചിൽ ചേർന്നലിയും തിര...പല തിര....
ചിത്തിരത്തിര എത്തി രാത്തിര...ചിത്തറിയുന്ന തിര....
ഇത്തിരി തിര ഒത്തിരി തിര...മുത്തെറിയുന്ന തിര.....

വെള്ളിവലയും വീശിയകലെ...തോണി തുഴയും തിങ്കളിവിടെ
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ...(2)
ആതിരനിലാവിന്റെ പാൽതിരികളാടുമ്പോൾ
താഴെയൊരു പാട്ടിന്റെ തേൻ തിരകളാടുന്നു...
എവിടെയോ മറയിലെവിടെയോ
ചിറകിൽ മുറിവുമായ്‌ പിടയുമരിയകിളിയിലലിവേകും പട്ടു തിര
കുളിരാടും പട്ടു തിര...
മനമാകെ തേൻ പകരാൻ...ഒരു സ്വരനിര....

ചിത്തിരത്തിര എത്തി രാത്തിര...ചിത്തറിയുന്ന തിര....
ഇത്തിരി തിര ഒത്തിരി തിര...മുത്തെറിയുന്ന തിര.....
ഏഴാഴി കണ്ട തിര...ഈയൂഴി കണ്ട തിര
എന്നുള്ളിലുണ്ടു തിര...നിന്നുള്ളിലുണ്ടു തിര..
ചാഞ്ചാടിയാടു്...നീയെന്റെ ചാരേ...
നിൻ കൈകളാലേ...നെഞ്ചം തലോടു്....
ചാഞ്ചാടിയാടു്...നീയെന്റെ ചാരേ...
നിൻ കൈകളാലേ...നെഞ്ചം തലോടു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts