ഒറ്റത്തൂവൽ (രാജമ്മ @ യാഹൂ)
This page was generated on May 14, 2024, 3:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനഅജിത് കുമാർ
ഗായകര്‍ഗണേഷ്‌ സുന്ദരം ,രൂപ രേവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,അനുശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2015 17:42:40.

ഒറ്റത്തൂവൽ പക്ഷീ നിന്റെ ചുണ്ടത്തായ്
ഉപ്പിലിട്ട പച്ചനെല്ലിക്ക....
ഉച്ചവെയിൽ കണ്ണുപൊത്തി കളിക്കുന്ന നേരത്തു്
തട്ടത്തിന്മേൽ അപ്പൂപ്പൻ താടി..
കുപ്പിവളത്തണ്ടു പോലെ നിന്റെ പൊട്ടിച്ചിരി ഞാൻ
കുറ്റിപ്പെൻസിൽ കൊണ്ടു വരയ്ക്കാം...
അഴകോലും കൊലുസിട്ട ഒരു പാവക്കുട്ടി....

പട്ടം പോലെ ജന്മം പൊട്ടിപ്പോയ നാളിൽ
എത്തീ നിന്റെ മുന്നിൽ ഞാനൊരൊറ്റക്കമ്പി പോലെ...
എന്നും നിന്റെ മൗനം പണ്ടേ ഞാനറിഞ്ഞു
തമ്മിൽത്തമ്മിൽ മിണ്ടാതെന്റെയുള്ളിൽ പൂത്തു നിന്നു...
നിന്നോടു ഞാൻ കലപില കഥ പാടി
കാണാ ദൂരെ ഒരു കിളി ഏറ്റുപാടി
എള്ളോളം...പെണ്ണല്ലേ...
കളിയൂഞ്ഞാൽ കനവോളം ഒരു നാടൻ പെണ്ണു്
ആ...ആ...ആ...

മിന്നാമിന്നിയല്ലേ തെന്നിത്തെന്നി മായും
നിന്നോടിഷ്ടമേറെത്തോന്നി മഞ്ഞിൽ പൂത്ത മുല്ലേ...
പൊന്നിൻ നൂലു കെട്ടി നിന്നിൽ ചേർന്നു നിൽക്കാൻ
എന്നും വന്നു ചോദിക്കുന്നു ശൗവ്വാൽ മാസലാവു്....
നിന്നെ തേടി കരിയിലയിടവഴി
റാന്തൽ വീശി വരുമൊരു ചന്തിരനു്
എന്തെല്ലാം നൽകും നീ......
ഒരു കാണാമറയത്തെ ചെറു മായാസ്വർഗ്ഗം.....

ഒറ്റത്തൂവൽ പക്ഷീ നിന്റെ ചുണ്ടത്തായ്
ഉപ്പിലിട്ട പച്ചനെല്ലിക്ക....
ഉച്ചവെയിൽ കണ്ണുപൊത്തി കളിക്കുന്ന നേരത്തു്
തട്ടത്തിന്മേൽ അപ്പൂപ്പൻ താടി..
കുപ്പിവളത്തണ്ടു പോലെ നിന്റെ പൊട്ടിച്ചിരി ഞാൻ
കുറ്റിപ്പെൻസിൽ കൊണ്ടു വരയ്ക്കാം...
അഴകോലും കൊലുസിട്ട ഒരു പാവക്കുട്ടി....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts