വാനം ചായും (അനാര്‍ക്കലി )
This page was generated on April 27, 2024, 6:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിദ്യാസാഗര്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍കെ എസ് ഹരിശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2015 10:37:46.

വാനം ചായും തീരം താരാട്ടും...
കാലം മൂളും...താരം കാതോർക്കും....
അലപോലവൾ എന്നിൽ...
വല നെയ്തൊരു സ്വപ്നം...
മിഴിമൂടുമീ നേരം..
ഇരുൾ വീശുമീ നേരം...
മായുമോ...മാറുമോ...കാനൽ കാർമേഘം...
വാനം ചായും തീരം താരാട്ടും...
കാലം മൂളും....താരം കാതോർക്കും....

രാപ്പളുങ്കിൻ തുള്ളി വീണ പായൽപ്പുഴയിൽ
ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം
താനേ പൊലിഞ്ഞോ....
നാം തുഴഞ്ഞ നീർക്കൊതുമ്പിൻ ഓമൽപ്പടിയിൽ
നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ....
വിളി കേൾക്കുമെങ്കിൽ...പൊന്നേ....
ഇനി ഏതു ദ്വീപിൻ....കോണിൽ
ഒരുപോലെ നമ്മൾ ചേർന്നു പാടും...
ആ....ആ....ആ.....ആ.....

വാനം ചായും തീരം താരാട്ടും...
കാലം മൂളും...താരം കാതോർക്കും....

ആളിയാളും സൂര്യതാപം മേയും കരയിൽ
കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ.....
നീറിനീറുമോർമ്മ വീണ്ടും ഏറേ നിറയും
ദീനദീർഘയാത്ര പോകെ ഞാനും കരഞ്ഞൂ...
തിര കേണു ചൊല്ലീ...മെല്ലെ
ഇനിയേതു ജന്മം...എങ്ങോ...
ഒരുപോലെ നമ്മൾ ചേർന്നു പാടും...
ആ....ആ....ആ.....ആ.....

വാനം ചായും തീരം താരാട്ടും...
കാലം മൂളും....താരം കാതോർക്കും....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts