സാഹിബാ ഇന്നേതുമേഘ (അനാര്‍ക്കലി )
This page was generated on May 1, 2024, 8:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിദ്യാസാഗര്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2015 10:37:14.

സാഹിബാ...ഇന്നേതു മേഘദൂതു കാത്തു നില്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നില്പൂ...
എന്നിലെ സാഗരം...മൂകമായ് വാർന്നുവോ....
പിൻനിലാ ചന്ദനം...പെയ്തനാൾ വിങ്ങിയോ
സാഹിബാ...ഇന്നേതു മേഘദൂതു കാത്തു നില്പൂ...
സാഹിബാ.....

ഈ...മലർക്കാലം....കിനാപ്പൂക്കൾ കടം കേട്ടോ....
ആ...മഴക്കാലം...കടൽക്കാറ്റിൻ സ്വരം തന്നോ...
ഇതളാർന്ന മാരിവില്ലിൻ...ചിരി വീണ ചുണ്ടിലുണ്ടോ
ഒരു സാന്ധ്യഗീത മൗനം...എൻ സ്നേഹസാധകം
സാഹിബാ....സാഹിബാ...
സാഹിബാ....സാഹിബാ
സാഹിബാ...സാഹിബാ...
സാഹിബാ.......
സാഹിബാ...ഇന്നേതു മേഘദൂതു കാത്തു നില്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നില്പൂ...

എൻ..മൊഴിച്ചെപ്പിൻ..തളിർമോഹം...വരം കേൾക്കേ...
നിൻ...മിഴിക്കുമ്പിൾ...കുളിർ നാണം തലോടുന്നോ...
അലിവാർന്ന നോവുപാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ...
ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം
സാഹിബാ....സാഹിബാ...
സാഹിബാ....സാഹിബാ
സാഹിബാ......

സാഹിബാ...ഇന്നേതു മേഘദൂതു കാത്തു നില്പൂ...
സാഹിബാ...ഇന്നേതു ലോലഗാനം പാടി നില്പൂ...
എന്നിലെ സാഗരം മൂകമായ് വാർന്നുവോ....
പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts