ചെമ്പകപ്പൂവിരല്‍ (നമുക്കൊരേ ആകാശം )
This page was generated on May 21, 2024, 1:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇർഷാദ് അലി ,സരയു മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2015 18:19:49.
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു....
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു...
വാസന്തസന്ധ്യ തന്‍ നക്ഷത്രരശ്മിയാല്‍
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു...
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു...
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു..

മഴയുടെ തംബുരു ശ്രുതികളാല്‍ ഞാനിന്ന്
പാടാന്‍ മറന്നൊരെന്‍ പാട്ടെടുത്തു...
മഴയുടെ തംബുരു ശ്രുതികളാല്‍ ഞാനിന്ന്
പാടാന്‍ മറന്നൊരെന്‍ പാട്ടെടുത്തു...
വെറുതെയാണെങ്കിലും ഞാനീ സ്വകാര്യമെന്‍
ഹൃദയത്തോടിന്നും ചേര്‍ത്തു വെച്ചു...
എന്‍റെ ഹൃദയത്തോടിന്നും ചേര്‍ത്തു വെച്ചു...

ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു...
വാസന്തസന്ധ്യ തന്‍ നക്ഷത്രരശ്മിയാല്‍
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു...
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു..
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts