തീരാത്ത നൊമ്പരം (അറിയാതെ ഇഷ്ടമായി)
This page was generated on May 14, 2024, 5:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസേവ്യർ ചെറുവള്ളി
ഗാനരചനസേവ്യർ ചെറുവള്ളി
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രഞ്ജിത്ത് രാജ് ,സിൻഡെറെല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2016 09:34:22.

തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ...
തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ...
നിഴലും നിലാവും വേർപിരിയുകയോ....
മധുരസ്വപ്നങ്ങൾ വീണടിയുമ്പോൾ..(2)
ശോകമീ രാവിൻ താരാട്ടോ...
തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ...

മൗനം പൂണ്ടു നിൽക്കുമീ രാവിന്റെ തേങ്ങലിൽ
മനസ്സിലെ മണിദീപം അണയുകയോ...(2)
നീയില്ലയെങ്കിൽ എന്തിനീ ജന്മം
ആരോ വരച്ചിട്ട കോലങ്ങൾ പോലെ...(2)
തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ...

പോയകാലസ്മൃതികളായ് പ്രാണനിൽ സൂക്ഷിച്ച
വർണ്ണചിത്രങ്ങൾ ഓമനിക്കാൻ...(2)
ഇരുൾ വീണുറങ്ങും കോലായിലെങ്ങോ
മരവിച്ച മനസ്സോടെ എരിഞ്ഞടങ്ങാം...(2)
(തീരാത്ത നൊമ്പര....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts