ഇരുവഞ്ഞിപുഴപ്പെണ്ണേ (എന്നു നിന്റെ മൊയ്തീൻ )
This page was generated on May 12, 2024, 10:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2015 06:05:37.

ഇരുവഞ്ഞിപുഴപ്പെണ്ണേ കിളിപ്പെണ്ണേ...
മൊഞ്ചത്തിപ്പെണ്ണേ....
ഇന്നോളം കണ്ടതെന്തേ കേട്ടതെന്തേ...
ചൊല്ലെടി പൊന്നേ...
രാവോരം പന്തലിട്ടേ ഈ പെണ്ണുകാണാൻ മഴക്കാറു വന്നേ....
ഇരുവഞ്ഞിപുഴപ്പെണ്ണേ കിളിപ്പെണ്ണേ...
മൊഞ്ചത്തിപ്പെണ്ണേ....

ആമ്പലപ്പൂങ്കുല മാറത്തു വിരിയുന്നു
പൊടിമീനും പായുന്നുണ്ടേ....(2)
ആക്കവും പാക്കവും നോക്കൂലാ
മാനം വാർപ്പിടും പിരിശത്താലേ...
ഒന്നു കാണാൻ വെമ്പലുണ്ടേ...കുന്നിറങ്ങും കുളിരേ....
ഇരുവഞ്ഞിപുഴപ്പെണ്ണേ കിളിപ്പെണ്ണേ...
മൊഞ്ചത്തിപ്പെണ്ണേ....
ഇന്നോളം കണ്ടതെന്തേ കേട്ടതെന്തേ...
ചൊല്ലെടി പൊന്നേ...ഹേയ്....

ആയിരം കാലടിപ്പാടു തലോടുന്ന
കടവത്തെ പൂഴിമണ്ണേ....(2)
കാതിലു് നീരലയോതിയ കാരിയം നീയൊന്നു പറഞ്ഞുതായോ...
കണ്ണു ചിന്നും മിന്നലുണ്ടേ ഉള്ളുണർന്നോ മഴയേ....
(ഇരുവഞ്ഞിപുഴപ്പെണ്ണേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts