ആരും കാണാതെ (മധുരനാരങ്ങ )
This page was generated on April 27, 2024, 12:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനശ്രീകുമാർ നായർ
ഗായകര്‍ശ്രീജിത്ത് എടവന ,രേഷ്മ മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2015 06:07:32.

ആരും കാണാതെ ഒന്നും മിണ്ടാതെ
മെല്ലെ ഓരോ കിനാവും തലോടുമ്പോൾ...
നീ പാടുമൊരു പാട്ടിന്റെ വരി
തേടുന്ന കുയിൽ ഓതുന്നു
നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും...

ആരും കാണാതെ ഒന്നും മിണ്ടാതെ
മെല്ലെ ഓരോ കിനാവും തലോടുമ്പോൾ...
നീ പാടുമൊരു പാട്ടിന്റെ വരി
തേടുന്ന കുയിൽ ഓതുന്നു
നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും.....

നിലാവിലും കിനാവിലും
പറയാതെ വന്നു നീ...തഴുകാൻ ഒഴുകാൻ...
നിലാവിലും കിനാവിലും
പറയാതെ വന്നു നീ...തഴുകാൻ ഒഴുകാൻ...
ഇനി ഒരുനാളും പിരിയരുതെന്നും
മെല്ലെയൊന്നു മൂളുവാൻ
മറുമൊഴി ചൊല്ലും കുറുമൊഴി നീയെൻ
കൂടെയുണ്ടാകണം...
ഏതുരാവും നിന്റെ കൂട്ടിരിക്കാമെന്നും
കാതിലോതാം എന്റെ മോഹമെല്ലാം...

നീ പാടുമൊരു പാട്ടിന്റെ വരി
തേടുന്ന കുയിൽ ഓതുന്നു
നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും....
ആരും കാണാതെ ഒന്നും മിണ്ടാതെ
മെല്ലെ ഓരോ കിനാവും തലോടുമ്പോൾ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts