സ്വപ്നച്ചിറകിലൊന്നായ് (നെല്ലിക്ക )
This page was generated on May 17, 2024, 10:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സച്ചിൻ വാരിയർ ,താൻസൻ ബേർണി ,ശില്പ രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 22 2015 11:43:16.

സ ഗമധനീധ സഗമനിധമാഗ
സ ഗമധനീധ
നിസനിധമ മധമഗരിസ....

സ്വപ്നച്ചിറകിലൊന്നായ്‌ മണിവാനം തേടും
വാനമ്പാടികൾ നമ്മൾ....
ധനിസരി ഗരിസനി ധനിസാ...
മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടി
പാട്ടു പാടിടും നമ്മൾ....

ഗഗരിസ നിനിധമ സരിസാ
സാ ഗാമധനീധ സാഗാമനിധാമാഗ
സാഗാമധനീധ
നിസനിധമ മധമഗരിസ

ഒരുപാടുകിളികൾ പാടും വസന്തത്തിൽ
ഒരുകിളിയെ മാത്രം ഓർത്തിരിക്കാൻ...
മണ്ണിന്റെ മാറിൽ മണിത്തൂവൽ പൊഴിച്ചൊരു
കൈയ്യൊപ്പു ചാർത്തും വസന്തക്കിളി
ഓർത്തോമനിക്കുന്ന പൊൻ‌തൂവലായ്
കാലം ഈ പാട്ടു നെഞ്ചോടു ചേർത്തു വെയ്ക്കും
ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു
വെൺതാരക ദൂരെ...
നിസനിധമ മധമഗരിസ
(സ്വപ്നച്ചിറകിലൊന്നായ്‌....)

നിറവിലും നോവിലും നിറം വാരി അണിയും
മനസ്സിൻ സ്വരമാണു് ഗാനം
കിളിയെ മറന്നാലും കിളിപ്പാട്ടു മായില്ല
ഋതുവിനെ സ്നേഹിച്ച ഹൃദയങ്ങൾ...
ഇരുന്നിരുന്നിനിക്കും തേൻപോലെ ഈ ഗാനം
ഇതിലേറെ മധുരിക്കും ഇനിയൊരുനാൾ...
ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു
വെൺ‌താരക ദൂരെ...
(സ്വപ്നച്ചിറകിലൊന്നായ്‌....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts