താനേ പൂക്കും (സപ്തമശ്രീ തസ്ക്കരാ )
This page was generated on May 17, 2024, 3:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംറെക്സ് വിജയന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ജോബ് കുര്യൻ ,സപ്തപർണ്ണ ചക്രബർത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,റീനു മാത്യൂസ്
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2014 18:54:57.

താനേപൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ
കൂടുംകൂട്ടി പാടും മൈനേ തേടും രാഗം എന്താണാവോ...
തൂമഞ്ഞുവീഴും നിലാവിൽ സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിന്റെ കാണാക്കരങ്ങൾ വന്നെന്നെ മൂടുന്നിതാ....
വർണ്ണങ്ങൾ പാകി വന്നതാണോ...
മൗനങ്ങൾ പുൽകി നിന്നതോ.....

ഓളങ്ങൾ വന്നെത്തി ചാരേ...തീരങ്ങൾ മാഞ്ഞു പോകേ
മോഹങ്ങൾ പൂവിട്ടു നിന്നൂ...താരങ്ങൾ മേലേ...
ഹേ ഹേഹേ ഹേയ്...ഹേ ഹേഹേ ഹേയ്....

ഓളങ്ങൾ വന്നെത്തി ചാരേ...തീരങ്ങൾ മാഞ്ഞു പോകേ
മോഹങ്ങൾ പൂവിട്ടു നിന്നൂ...താരങ്ങൾ മേലേ...

തൂമഞ്ഞുവീഴും നിലാവിൽ സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിന്റെ കാണാക്കരങ്ങൾ വന്നെന്നെ മൂടുന്നിതാ....
വർണ്ണങ്ങൾ പാകി വന്നതാണോ...ആ...ആ..ആ...
മൗനങ്ങൾ പുൽകി നിന്നതോ....
താനേപൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ...
ആ...ആ..ആ...ആ...ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts