സങ്കടം വേണ്ടെന്റെ (മരംകൊത്തി)
This page was generated on May 18, 2024, 2:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമാത്യു ടി ഇട്ടി
ഗാനരചനബേബി തോമസ്
ഗായകര്‍പി സുശീലാദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊളപ്പുള്ളി ലീല
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2014 12:01:04.

കാലപ്പെരുമഴ പെയ്തൊഴികെ..
കെട്ട്യോനും പോയ്‌ എന്റെ കൂപ്പമാടോം
മലവെള്ളം കൊണ്ടോയി...ഏൻ ഒറ്റക്കായി....

സങ്കടം വേണ്ടെന്റെ പൊന്നുതള്ളേ...
മരംകൊത്തി വന്നില്ലേ തമ്പ്രാട്ടി വന്നില്ലേ..
ആ ധീം ധനതന ധീം ധനതന ധീം ധനതന ലേലേലേ...(2)

കരിമഷികൊണ്ടിരുമിഴിയെഴുതി...മിഴിയെഴുതി
കരിവള കൊണ്ടൊരുകഥയെഴുതി...കഥയെഴുതി
നുണക്കുഴിക്കവിളിൽ നാണം പൂശി...നാണം പൂശി
ഏതൊരു മാരനെ കാത്തിരിപ്പൂ...കാത്തിരിപ്പൂ
ഏതൊരു മാരനെ കാത്തിരിപ്പൂ...കാത്തിരിപ്പൂ...

ചന്ദനം തോൽക്കുന്ന ചന്തം ചാർത്തി...
ചന്തം ചാർത്തി..
ചെമ്പകപ്പൂവിൻ സുഗന്ധം പൂശി
സുഗന്ധം പൂശി
പിച്ചിപ്പൂ പുഞ്ചിരി തൂകിക്കൊണ്ടീ
നിൽക്കുമീ തമ്പ്രാട്ടി നെയ്‌വിളക്കു്..
നിൽക്കുമീ തമ്പ്രാട്ടി നെയ്‌വിളക്കു്....

മാലയുണ്ടോ...തോടയുണ്ടോ...
വട്ടയിലേൽ സദ്യയുണ്ടോ...
ഉണ്ടെങ്കിൽ
കല്യാണപ്പെണ്ണായി ഞാനുമുണ്ടേ...
അമ്പടി കേമീ...

ഏഴുകടലോടി വന്നതാണേ...ആണേ
ചാവുമല കേറിവന്നതാണേ...ആണേ
ഏഴുമാസം ഗർഭമുള്ളതാണോ..ആണേ.....
ഞങ്ങടെ പാർവ്വതീ ദേവിയാണേ...ആണേ...
ചാവുമരത്തേലെന്റപ്പനുണ്ടേ മുത്തിക്കയതിലെന്നമ്മയുണ്ടേ
ചാവുമരത്തേലെന്റപ്പനുണ്ടേ മുത്തിക്കയതിലെന്നമ്മയുണ്ടേ...
എന്റെ നെലമണിചാവുമല..ഈ മണ്ണിനു കാവലാൾ
കാവലാൾ ഈ മരംകൊത്തി...ഈ മരംകൊത്തി...
ഈ പെണ്ണിനും കാവലാൾ നീയാണപ്പാ
ഈ പെണ്ണിനും കാവലാൾ നീയാണപ്പാ...

പൊലിയോ പൊലി പൊലിപൊലി പൊലിപൊലി പൊലിപൊലിയോ...
ഒന്നാം കടലോടീ മണ്ണുപൊലിക
രണ്ടാം കടലോടീ മാനം പൊലിക
മൂന്നാം കടലോടീ പെണ്ണുപൊലിക
നാലാം കടലോടീ നാടുപൊലിക
ധീം ധനതന ധീം ധനതന ധീം ധനതന ലേലേലേ...(6)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts