കസ്തൂരിമാനേ (താരങ്ങള്‍ )
This page was generated on May 4, 2024, 1:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2014 03:33:02.

കസ്തൂരിമാനേ കസ്തൂരിമാനേ
കണ്ണു പെടയ്ക്കണതെന്താണോ....
കാമദേവനു നേദ്യം പോലെ പൂവമ്പായെന്നോ...
ശരമെന്നെ തേടുന്നോ....
(കസ്തൂരിമാനേ...)

തുമ്പ ചിരിച്ചൂ ഞാനായി
തുമ്പി പറന്നൂ നീയായി
അമ്പിളിയേ മങ്ങുന്നോ...എൻ സഖിതൻ മുന്നിൽ നീ
മധുരം മധുരം കരളിലെ മധുരം
മാതളരസമതിനാധാരം...
മാദകലഹരിയിലെൻ തീരം...
മന്മഥനമ്പുകൾ പോരാതെ...എങ്ങുമോടുന്നേ...
അവനെങ്ങു പായുന്നേ....
(കസ്തൂരിമാനേ...)

മോഹമതെല്ലാം പൂവായി
മോഹിനി നീയാ പൂ ചൂടി
തേന്മഴയായ് നീ ചാറി
താഴ്‌വരയായ്‌ ഞാൻ മാറി
നനവിൻ പുഴയിൽ ഇരുവരുമൊഴുകി
കുഞ്ഞല കുമിളകളും പാകി
കാറ്റല കുളിരുകളും തൂകി
നമ്മുടെ യൗവ്വനമിന്നെല്ലാ പങ്കു നൽകുന്നേ...
സുഖം അങ്കമാടുന്നേ......
(കസ്തൂരിമാനേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts