മാമ്പൂ പൊഴിക്കുന്ന (ഒറ്റമന്ദാരം )
This page was generated on May 22, 2024, 12:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരമേഷ് നാരായണ്‍
ഗാനരചനവിനോദ് മങ്കര
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സജിത മഠത്തില്‍ ,നന്ദു
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2014 11:12:52.

മാമ്പൂ പൊഴിക്കുന്ന കാറ്റേ...
കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ...(2)
പൂക്കൈതവാസന നീന്തും പുലർച്ചയിൽ
വേർപാടിതെന്തേ....തിടുക്കത്തിലിങ്ങനേ.....
മാമ്പൂ പൊഴിക്കുന്ന കാറ്റേ...
കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ...

ആരോരുമറിയാതെ വന്നെന്റെ നിദ്രയിൽ
ചാരുഹാസമോടെന്നെ പുണരുമ്പോൾ...
മോഹിച്ച വല്ലിയിൽ വാസന്തമായവൻ
ആശ്വസിപ്പിക്കും വിരൽപ്പാടു തന്നവൻ
ഒന്നും പറയാതെ പോയതെന്തേ
എന്റെ ഒറ്റമന്ദാരമേ..ചൊല്ലുമോ നീ...
മാമ്പൂ പൊഴിക്കുന്ന കാറ്റേ...
കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ...

പൂക്കാതെനിന്ന പൂവാകയിൽ സന്ധ്യതൻ
ആർദ്രവിരൽസ്പർശമിന്നു മായുമ്പോഴും
വേനലിൻ കൺകോണിൽ ചാറ്റൽമഴ കൊണ്ടു
കണ്ണീർപൊഴിക്കുന്ന സങ്കടനാഴിക
യാത്രയാവൂ സഖി എന്നുഴലുമ്പൊഴും
നിന്നെ തിരഞ്ഞു ഞാൻ ഏകാന്തജീവനിൽ...
മാമ്പൂ പൊഴിക്കുന്ന കാറ്റേ...
കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts