നിഴലുകൾ നിറഞ്ഞുവോ (സംസാരം ആരോഗ്യത്തിനു ഹാനികരം )
This page was generated on April 27, 2024, 6:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷോണ്‍ റോൾഡണ്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ആലാപ് രാജു ,മദ്രാസ് സ്ട്രിംഗ് ക്വാർടെറ്റ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2014 16:25:20.

നിഴലുകൾ നിറഞ്ഞുവോ...കരയിലെ വഴികളിൽ
അരികിലായ് മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ..
കാണാകണ്ണീരിലായ് മിഴികളും ഒഴുകിയോ
മിണ്ടാമോഹങ്ങളായ് മനസ്സുകൾ പിടഞ്ഞുവോ...
കാണാകണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ..വല്ലാതെ...

പാടാപാട്ടു് പാടീടുവാൻ കേഴും ശബ്ദം ഇന്നെന്നിലോ..
ഒരാകാശമെല്ലാം മറയുന്ന മേഘം
മാറില്ലേ സ്വപ്നം മൂളിടുവാൻ..നിൻ
കാതോരം മൊഴിയാനായ്....

നിഴലുകൾ നിറഞ്ഞുവോ...കരയിലെ വഴികളിൽ
അരികിലായ് മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ..
കാണാകണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ..വല്ലാതെ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts