വെണ്മേഘം (ലണ്ടൻ ബ്രിഡ്ജ് )
This page was generated on May 19, 2024, 6:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അമൽ ആന്റണി ,ദീപു നായർ ,രചന ജോൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ആന്ദ്രിയ ജെറമൈയ്യ ,നന്ദിത രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2014 03:19:19.

വെണ്മേഘം ചാഞ്ചാടും കണ്ണാടിക്കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ...

കാണാലോകം കാണാൻ...ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ...പോകുമ്പോൾ...
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായ് കാറ്റേ
വാടാമല്ലിത്തേനുണ്ടോ...തേനുണ്ടോ...ഓ ഓ...
വെണ്മേഘം ചാഞ്ചാടും കണ്ണാടിക്കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ...

ഓരത്തായ് തീരത്തായ്‌ നാമൊന്നായ് നീങ്ങാം...
ഓരോരോ പുൽനാമ്പിൽ തൂമഞ്ഞായ് വീഴാം...
പ്രഭാമയമിനി നിശാനഗരികൾ
മനോരഥമിതിൽ അപാരതകളിൽ
ഏതേതോ പൂങ്കാറ്റിൽ പോയാലോ....
കാണാലോകം കാണാൻ...ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ...പോകുമ്പോൾ...
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായ് കാറ്റേ
വാടാമല്ലിത്തേനുണ്ടോ...തേനുണ്ടോ...ഓ ഓ...

ചാരത്തായ് തോളത്തായ് ഞാൻ നിന്നിൽ ചായാം...
ഈ മണ്ണിൻ ലാവണ്യം മാറോടു ചേർക്കാം..
ഒലീവിലകളിൽ വിലോലിതമൊരു
നിലാവെഴുതിയ കിനാലിപികളിൽ
ആരാമം കാവ്യംപോൽ മാറുമോ.....
കാണാലോകം കാണാൻ...ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ...പോകുമ്പോൾ...
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായ് കാറ്റേ
വാടാമല്ലിത്തേനുണ്ടോ...തേനുണ്ടോ...ഓ ഓ...
(വെണ്മേഘം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts