ജീവിതമൊരു നവനാടകം (പോയ്‌ മറഞ്ഞു പറയാതെ [ആമസോണ്‍ ടേണിങ്ങ് പോയിന്റ് ])
This page was generated on May 22, 2024, 6:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഉണ്ണി നമ്പ്യാര്‍
ഗാനരചനപ്രദീപ് ശിവശങ്കരൻ
ഗായകര്‍ഉണ്ണി നമ്പ്യാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2014 11:22:25.

ജീവിതമൊരു നവ നാടകം
ഭൂവിതു നാട്യ കലാലയം
കണ്ണിമയ്ക്കുമ്പൊഴേ തിര താഴ്ന്നിടും...
(ജീവിതമൊരു...)
നീയോ നിർമ്മല മോഹമായ് രാഗമായ്
രാഗോന്മാദമായ്...വിശ്വസമ്മോഹമായ്...
രാഗതരളിത ഭാവമായ്
ഓർമ്മയിലുണരും താളമായ്
വിണ്മതിയിലുണരുമൊരു പുളകമായ്....
പാതിയിലുണരും സ്വപ്നമായ്...
(ജീവിതമൊരു...)

പായുമീ യൗവ്വനലഹരിയിൽ
ഉന്മാദമുണരുമീ വേളയിൽ...
ഒന്നായ നിമിഷങ്ങൾ മങ്ങാത്ത സ്മരണകൾ
എല്ലാം എടുത്തു നമ്മൾ ഉണ്ടാക്കി പുതിയൊരു
കാലത്തിൻ ചേലൊത്ത വീറുറ്റ പുതുപുലരി....
(ജീവിതമൊരു...)

ഇന്നലെ കാലത്തിൻ കഥകളിൽ
മായാത്ത ലഹരിയായ് നിന്നു നീ
രാധയായ് ഒരുങ്ങി നീ സീതയായ് വളർന്നു നീ
നിന്നെ പുണർന്നു നിങ്ങളുണ്ടാക്കി പുതിയൊരു
ലോകത്തിൻ മായാത്ത ദീപത്തിൻ ഉറവിടമായ്‌....
(ജീവിതമൊരു...)...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts