വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | ഡോ പ്രശാന്ത് കൃഷ്ണന് |
ഗായകര്‍ | വരുണ്‍ ജെ തിലക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 04 2014 11:20:05.
രാഗസിന്ദൂരം ചാർത്താൻ രാക്കിളിപ്പാട്ടിലലിയാൻ....(2) എങ്ങുപോയ്...എങ്ങുപോയ്... പൂനിലാവു് പെയ്ത രാവിൽ വെണ്മേഘമായ് അലയാൻ.... (രാഗസിന്ദൂരം...) ശ്രീലയതാംബൂല താലവുമായ് ഈ വള്ളിക്കുടിലിൽ കാത്തിരുന്നു..(2) ചിറകൊടിഞ്ഞ കിളിതൻ നൊമ്പരം ഗദ്ഗദശ്രുതിയായ് പാടുകയായ് ചിറകൊടിഞ്ഞ കിളിതൻ നൊമ്പരം ഗദ്ഗദശ്രുതിയായ് പാടുകയായ്... (രാഗസിന്ദൂരം...) ഇന്ദ്രനീരദ രാക്കിനാവിൽ എൻ ജന്മദുഃഖം പിടയുന്നുവോ...(2) ദേവശിലകൾ തീർത്ത സ്മൃതികൾ വിരഹനീറ്റലായ് വിതുമ്പുകയായ്... ദേവശിലകൾ തീർത്ത സ്മൃതികൾ വിരഹനീറ്റലായ് വിതുമ്പുകയായ്... (രാഗസിന്ദൂരം...) |