ഒരുപോൽ (യൂ കാൻ ഡൂ )
This page was generated on May 21, 2024, 9:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജയമോഹനൻ
ഗാനരചനഅജോയ് ചന്ദ്രൻ
ഗായകര്‍സുദീപ് കുമാർ ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:14:40.

ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ...
ഇതുപോൽ പലനാളായ് പടരും മോഹമിതാ...
കുളിർമഴയിൽ നനയാനായ്...
നീയിതാ...ഞാനിതാ...
ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ...
ഇതുപോൽ പലനാളായ് പടരും മോഹമിതാ...

ഏതോ വർണ്ണജാലം മിഴികളിൽ..
ഏതോ രാഗഭാവം മൊഴികളിൽ..
പോകും വഴി നീളേ പൂക്കളായ്
വീണുപോയതെന്തോ...ഹൃദയമോ...
നീയെങ്ങു പോകയായ്‌....
മുത്തുമണി ചിതറുന്നു നിന്റെ ചിരി വിടരുമ്പോൾ
എന്തു രസമാണിതെന്നോ...

ഏതോ സ്വർഗ്ഗതീരം കനവിതിൽ...
ഏതോ സ്നേഹസ്പർശം നിനവിതിൽ...
പോരൂ സഖി നീയും ശലഭമായ്...
വീണുകിട്ടുമെന്തോ പ്രണയമോ...
ഞാനെങ്ങു പോകയായ്‌....
നല്ല കണി നിറയുന്നു നിന്റെ മനം തെളിയുമ്പോൾ
എന്തു സുഖമാണിതെന്നോ....

ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ...
ഇതുപോൽ പലനാളായ് പടരും മോഹമിതാ...
കുളിർമഴയിൽ നനയാനായ്...
നീയിതാ...ഞാനിതാ...
ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ...
ഇതുപോൽ പലനാളായ് പടരും മോഹമിതാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts