പൂത്തുമ്പീ വാ (തോംസണ്‍ വില്ല )
This page was generated on May 12, 2024, 7:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനന്യ
ഗാനത്തിന്റെ വരികള്‍
Last Modified: October 20 2013 08:07:07.

പൂത്തുമ്പി വാ മുല്ലയും ലില്ലിയും പൂത്തിതാ
പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ
പൂവല്‍ക്കുരുന്നുകള്‍ പൂന്തേന്‍കുടങ്ങളായ്
പൂക്കുലയോ പൊന്‍തടുക്കോ പൊന്‍ചിലമ്പോ (2)

കിന്നരിപ്പൂ തുന്നിവച്ച കുഞ്ഞുടുപ്പോ പൊന്നുടുപ്പോ
എന്തുവേണമെന്റെ കണ്മണി
തങ്കനിലാപ്പാലടയോ ചെങ്കദളിത്തേനടയോ
എന്തു വേണം ചൊല്ലു ചൊല്ലു നീ
തേന്‍വിരുന്നൂട്ടി നീ എന്‍ കിനാക്കളേ
നീ വലം വെയ്പ്പതെന്‍ സ്വപ്നഭൂമിയില്‍
(പൂത്തുമ്പി വാ )

മാന്തളിരിന്‍ നേര്‍മ്മയോലും
നിന്‍ ചിറകില്‍ മാരിവില്ലിന്‍
വര്‍ണ്ണരേണു തൂകിയതാരോ
മാനസത്തിന്‍ അങ്കണത്തില്‍
മാന്‍കിടാവായ് തുള്ളിവന്നു
മാഞ്ഞുപോകും പൊന്‍മരീചിയോ
എന്റേതെന്നോര്‍ത്തു ഞാന്‍ കൈകള്‍ നീട്ടവേ
എന്നില്‍നിന്നോമനേ നീയകന്നു പോയ്
(പൂത്തുമ്പി വാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts