ചെറു ചെറു (ഹാങ്ങ്‌ഓവർ അവസാനിക്കുന്നേ ഇല്ല )
This page was generated on April 27, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമെജോ ജോസഫ്
ഗാനരചനമുരുകൻ കാട്ടാക്കട ,ജോഫി കൈലാസ്
ഗായകര്‍നിവാസ് രഘുനാഥൻ ,വിപിൻ സേവ്യർ ,മെജോ ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഖ്ബൂൽ സൽമാൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 04:27:23.

ചെറുചെറു ചടപട വെച്ചും
കലപില കനവൊലിയിട്ടും
ഒരുവഴി പലവഴി ചന്നം പിന്നം
തെന്നിപ്പോകാം....
ചിരിയുടെ ഒരുതരി നട്ടും
അരപ്പിരി അടവുകളിട്ടും
അതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാം...

അഴകിൽ മിന്നും മിന്നൽത്തെല്ലിൽ ചായം
നമ്മിൽ ചേർക്കുന്നില്ലേ മാനം...
ഓ...ഓ...പൂമാനം...
പുതിയൊരുവഴിയിൽ...ഒന്നാകാം
പുലരികളതിനായ്...മോഹിക്കാം
കനവുകളിനിയും...കൈമാറാം
കാണാത്തീരം അണയാം...
മനസ്സുകളിൽ...കരിദിനവുകൾ
മറന്നാടി അലയാം....

ചെറുചെറു ചടപട വെച്ചും
കലപില കനവൊലിയിട്ടും
ഒരുവഴി പലവഴി ചന്നം പിന്നം
തെന്നിപ്പോകാം....
ചിരിയുടെ ഒരുതരി നട്ടും
അരപ്പിരി അടവുകളിട്ടും
അതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts