മനസ്സൊരായിരം (മഹാത്മ അയ്യങ്കാളി )
This page was generated on May 11, 2024, 9:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിജയ്‌ കൃഷ്ണ
ഗാനരചനവിജയ ,കൃഷ്ണലേഖ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2013 10:40:50.

മന‌സ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി
മനസ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി....
ദൂരേ...കനവായ് മിഴിനീർക്കണമൊരുക്കി
വിധിയോ...കനലായ് ചുടുനെടുവീർപ്പൊഴുക്കി
കിനാവുകൾ മെനയുമെൻ മനസ്സിന്റെ മണിയറ
നിനവിലരികേ വരുമോ....
മനസ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി....(2)

ഓ....ഓ...ഓ...ഓ...
ചിത്രവർണ്ണത്തൊങ്ങലിട്ട തൊടിയിൽ
അന്നു സ്വപ്നം കണ്ടു മയങ്ങുന്ന പ്രായം
കുരുക്കുത്തിക്കുടമുല്ലപ്പൂവുകൾ...ചേർത്ത
മുത്തുമാല ചാർത്തിടുന്ന കാലം
സ്വപ്നം മാഞ്ഞു പോയ്‌...
ചിത്രം മങ്ങിപ്പോയ്...
ഏതോ രാവിൽ കൂടും തേടി നീ
അറിയാതെ അകലാനായ്...
വിധി തൻ വിളിയായി...ദൂരേ...ദൂരേ...
പിരിയും വഴിയിൽ മിഴിനീരലയായ്
മൗനനൊമ്പരം മാത്രം....
മനസ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി.....(2)

ഇടനെഞ്ചിൽ വിരിയുന്ന പനിനീർമുകുള-
മൊരുവേള മൗനമായ് വിതുമ്പിയോ...
ജലകണമൊഴുകുമീ പുഴയിലെയോള-
മലസമായ് ചേർന്നു തേങ്ങിയോ...
മിഴിനീരിൻ ദലങ്ങളിൽ..ചാലിച്ചൊഴുക്കിയ
മഴവില്ലിൻ ശില്പങ്ങൾ താനേ തകർന്നുപോയ്
ആരാരും അറിയാതെ ചിതയിലെൻ മനസ്സിന്റെ
ചിറകുവീണെരിയുമ്പോൾ എവിടെ സാന്ത്വനങ്ങൾ....
മനസ്സൊരായിരം മണിമുത്തൊരുക്കി
കിനാവിൻ മണിച്ചെപ്പിലൊതുക്കി....
കിനാവിൻ മണിച്ചെപ്പിലൊതുക്കി....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts