കണ്ണിൽ കണ്ണിൽ (3 ഡോട്സ് )
This page was generated on May 1, 2024, 7:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിദ്യാസാഗര്‍
ഗാനരചനവി ആർ സന്തോഷ്
ഗായകര്‍മധു ബാലകൃഷ്ണൻ ,കാർത്തിക്ക് ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:32:38.

കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ...
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ...
പൂ വിടരും മിന്നലുകൾ..
നെഞ്ചലിയും കാറ്റലകൾ...നീയറിഞ്ഞുവോ....
കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ...
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ..

ആരാമ മേഘമേ...ഏതേതു ശാഖിയിൽ
കുക്കൂ കുക്കൂ...കുക്കൂ കുക്കൂ...
കോകിലങ്ങൾ പാടി....
ആത്മാവിൻ ഈണമായ് ആദ്യാനുരാഗമായ്
നിറങ്ങളായ്‌...സ്വരങ്ങളായ്...എൻ അകങ്ങൾ മൂളി
ആലോലം നിൻ നെഞ്ചം പൂക്കാലത്തിനു സമ്മാനം..
തന്നാരം താലോലം...മാരിക്കാവിനു വാസന്തം
കണ്ണിൽ കണ്ണിൽ മിന്നും മിന്നും കണ്ണാരം പൂവല്ലേ...
ചുണ്ടിൽ ചുണ്ടിൽ മൂളും മൂളും കിന്നാര മുത്തല്ലേ..

മായാത്ത മോഹമേ...നീയേതു വീഥിയിൽ...
വിരിഞ്ഞുവോ..കൊഴിഞ്ഞുവോ...നിശാഗന്ധിയായ്...
നിൻ സ്നേഹ സാന്ത്വനം...എൻ രാഗ മാനസം
മറന്നുവോ...അലിഞ്ഞുവോ...നിഴൽ മഴയായി...
വാനോളം നാണിപ്പൂ വാലാലമ്പിളി കിന്നാരം
രാവോളം നാണത്താൽ താലോലിക്കാം പുന്നാരം..
(കണ്ണിൽ കണ്ണിൽ മിന്നും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts