താമരപ്പൂം‌കൈകളാൽ (ക്ലൈമാക്സ് )
This page was generated on May 15, 2024, 6:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അഫ്‌സല്‍ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2013 03:51:22.

താമരപ്പൂം‌കൈകളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ് തൊടാന്‍ മോഹം സുന്ദരീ....
താമരപ്പൂം‌കൈകളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ് തൊടാന്‍ മോഹം സുന്ദരീ....
കളിമണ്‍ കുടമാണേ പാവം ഈ പെണ്ണും
പൊട്ടിപ്പോകും നീ തൊട്ടാലേ....
കെട്ടാം ഞാന്‍ ശിങ്കാരീ...എന്നാലെങ്കിലും തൊട്ടോട്ടേ...
ഇന്നല്ലാ...നിന്നാട്ടേ...പൊങ്കല്‍വേല കഴിഞ്ഞോട്ടെ...
താമരപ്പൂം‌കൈകളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ് തൊടാന്‍ മോഹം സുന്ദരീ....

ആ കരെ ഈ കരെ തേരേറും നിന്‍
കൈകളില്‍ ചുണ്ടുകള്‍ ചേര്‍ത്തോട്ടേ ഞാന്‍....
ചൊല്ലണതൊപ്പിച്ചു ഞാനിനി നിന്നാല്‍
മതിയതു കാറ്റിനു് കരയാകെ പാടാന്‍....
ആറ്റോരം വന്നു നിന്നോട്ടേ....നീരാട്ടു കണ്ടു നിന്നോട്ടേ...
കള്ളന്റെ ആശ കണ്ടില്ലേ...പൊല്ലാപ്പു വാങ്ങി വെയ്ക്കല്ലേ...
നിന്നോടു കെഞ്ചിടുന്നെന്‍ നെഞ്ചിലെ പ്രാവു്...
താമരപ്പൂം‌കൈകളാൽ കുടമൊരുക്കും കണ്മണീ
താരിളം മെയ് തൊടാന്‍ മോഹം സുന്ദരീ....

ആ കുടം ഈ കുടം കൊണ്ടോയ് വില്‍ക്കാന്‍
കൂട്ടിനായ് ചന്തയില്‍ പോന്നോട്ടേ ഞാന്‍...
അങ്ങിനെ കിട്ടുന്നോരിക്കിളി വേണ്ടാ..
തിരുമണമിപ്പോഴും കഴിയാത്തതല്ലേ....
ഈ രാവില്‍ ചാരെ വന്നോട്ടേ...എന്തേലും മിണ്ടി നിന്നോട്ടേ...
വന്നോളൂ എന്നു് ചൊന്നാലും നീ പിന്നെ ആളു മാറില്ലേ...
നെഞ്ചാകെ തകിലു കൊട്ടാണോര്‍ത്തു നിന്നാലു്...
(താമരപ്പൂം‌കൈകളാൽ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts