ഹേയ് നാട്ടിലൊരു കൂട്ടം (ഐസക്ക് ന്യൂട്ടണ്‍ S/o ഫിലിപ്പോസ് )
This page was generated on May 14, 2024, 2:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍തരം തിരിക്കാത്തത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,ലാൽ ,കലാഭവൻ ഷാജോൺ ,ടിനി ടോം
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2013 04:07:58.

ഹേയ്...നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ
ഇട നെഞ്ചിനുള്ളിലു് ചെണ്ട കൊട്ടുണ്ടേ....
ഹേയ് കാട്ടുമുളം പാട്ടും കേട്ടിരിപ്പുണ്ടേ
അടി കൂത്തുകുമ്മി കാറ്റടുത്തുണ്ടേ....
ചങ്കിനുള്ളിലെ മങ്ക വന്നിട്ടു് കണ്ണു ചിമ്മുന്നുണ്ടേ
ഇവള്‍ വിണ്ണിലുള്ളൊരു രംഭ പോലുണ്ടേ..ഏയ്‌..ഏയ്‌...ഏയ്‌...
ടിങ്കിടി ടാങ്കണി ടിങ്കിടി ടാങ്കണി ടീം ടീം ടീം ടീം
ടിങ്കിടിങ്കി ടിങ്കിടി ടാങ്കണി ടാം....(2)

കൂകാനീ കുയിലമ്മേം വേണം
കുറുകാനീ കുഞ്ഞാറ്റേം വേണം
നാട്ടാരും വീട്ടാരും വേണം
പാട്ടിന്റെ പാൽ‌ക്കിണ്ണോം വേണം....
ഹേയ് വേഗം വായോ.....ഓ ഓ ഓ
അങ്ങേതില്‍ ഇങ്ങേതില്‍ ആൺപിറന്നോരെല്ലാരും
പെണ്ണിന്റെ പുന്നാരം കാണാന്‍ വന്നേ....
ടിങ്കിടി ടാങ്കണി ടിങ്കിടി ടാങ്കണി ടീം ടീം ടീം ടീം
ടിങ്കിടിങ്കി ടിങ്കിടി ടാങ്കണി ടാം....(2)

മാനത്തെ മത്താപ്പൂ കാണാം
വെൺ‌മേഘക്കുടമാറ്റോം കാണാം
താഴത്തെ മയിലാട്ടോം കാണാം
പഞ്ചാരപ്പൂത്താലോം കാണാം
നേരം പോയേ....ഓ ഓ ഓ..
പൂവാലിച്ചെമ്മീനെ ചൂണ്ടയിട്ടൊരു ചെക്കാ നീ
ചുമ്മാതീ തോളത്തു് ചായല്ലേടാ...
ടിങ്കിടി ടാങ്കണി ടിങ്കിടി ടാങ്കണി ടീം ടീം ടീം ടീം
ടിങ്കിടിങ്കി ടിങ്കിടി ടാങ്കണി ടാം....(2)
(ഹേയ്...നാട്ടിലൊരു കൂട്ടം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts