തംബുരു (ശ്വാസം )
This page was generated on May 14, 2024, 9:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകണ്ണൻ സൂരജ് ബാലൻ
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍ദേവാനന്ദ്‌. വി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2012 13:20:33.

തംബുരു തഴുകുന്ന തെളിവാനമേ
താരണിത്തിങ്കളെ തേടുന്നുവോ
സഞ്ചാര മേഘങ്ങള്‍ രാവിന്റെ മഞ്ചലിലേറി
ഷഹനായ് മീട്ടുന്നുവോ.....
ഷഹനായ് മീട്ടുന്നുവോ.....
(തംബുരു തഴുകുന്ന....)

സപ്തസ്വരങ്ങള്‍ കളഭം ചാര്‍ത്തും
നാദഗംഗാ സദസ്സില്‍
നീരദയാമിനി ശയ്യ വിരിക്കും
നീഹാര സന്ധ്യാതീരങ്ങളില്‍
സ്വപ്നമന്ദാര തണലില്‍ നീയും
സ്വയംവരം ചെയ്യുകയാണോ...
പാതി തുളുമ്പിയ മിഴികളിലെഴുതും
പേരറിയാത്തൊരു ഭാവം.....
(തംബുരു തഴുകുന്ന....)

ഗാനോപഹാരം കഴിയുന്ന നേരം
നീവരുമീറന്‍ തൊടിയില്‍...
അലസമായെന്നും നിന്‍ അംഗലാവണ്യം
കണ്ടു ഞാന്‍ മയങ്ങും നിമിഷങ്ങളില്‍
എത്ര സുന്ദര ലിപികള്‍ നീയൊരു
കാളിദാസ കാവ്യമോ....
ആത്മവിലാസമീ വനിയില്‍ വെറുതേ
അലയുകയാണോ കളഹംസമേ...
(തംബുരു തഴുകുന്ന....) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts