പടയ്ക്കിറങ്ങിയ താപ്പാന (താപ്പാന )
This page was generated on April 28, 2024, 10:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍സഞ്ജീവ് തോമസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2012 09:26:43.

പടയ്ക്കിറങ്ങിയ താപ്പാന...
കുടുക്കിലാക്കണ താപ്പാന...
കണക്കു തീര്‍ക്കണ താപ്പാന...
ഇവനൊരു താപ്പാന...
(പടയ്ക്കിറങ്ങിയ)
കൊണ്ടാടും നാടാകെ
കണ്ടോളിൻ പടയാകെ
പെണ്ണാളിൻ തുണയായി കൂടും കൂട്ടാനായ്
വിരുന്നു വന്നു...തിളങ്ങി വന്നു...
ഒരുങ്ങിവന്നു നാട്ടിനു കൂട്ടായി...(2)
(പടയ്ക്കിറങ്ങിയ...)

ആവേശം ആടിപ്പാടിപ്പൂരപ്പാടം പോലെ
ആരാരി നാടും വീടും ആഘോഷം കൊണ്ടാടി
വീറോടെ ആരും പായും പാരാവാരം പോലെ
നേരോടെ പോരൂ...പോരൂ...
പോരാടാനായ് കൂടെ....
നീട്ടുവിളി പൊങ്ങണു പൊങ്ങണു...
നാട്ടുവഴി നമ്മുടെ നമ്മുടെ
നാളു കുറി അങ്കമോടങ്കം
തിലകം ചൂടാനായ്......
(നീട്ടു വിളി....)
നാട്ടാന....കൂട്ടാന...താപ്പാന...ആ...
(പടയ്ക്കിറങ്ങിയ...)

പോരാടി നേടാനായി തായം നോക്കും നേരം
ഊരോടെ കൂടിച്ചേരും കൂടാരത്തിന്‍ കൂട്ടേ...
പോരാളി നീയും ഞാനും തീയും കാറ്റും പോലെ..
എതിരാളി വീഴും കാലം വന്നൂ വന്നൂ ചാരേ...
തീക്കളികള്‍ അങ്ങനെയങ്ങനെ
പോർക്കലി കലങ്ങി വിലങ്ങനെ
വാളു പിടി വായ്ത്തല വീശിൽ
വിജയം കൊയ്യാനായ്....
(തീക്കളികള്‍...)
നാട്ടാന....കൂട്ടാന...താപ്പാന...ആ.....
(പടയ്ക്കിറങ്ങിയ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts